KeralaLatest NewsNews

സ്വകാര്യ ബസ്സ് സമരത്തെ നേരിടാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി

കൊച്ചി: സ്വകാര്യ ബസുടമകള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്കിന് തുടക്കം കുറിക്കുമ്പോള്‍ അതിനെ നേരിടാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. യാത്രാബുദ്ധിമുട്ട പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് 50 ശതമാനം വര്‍ധിപ്പിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് ആഹ്വാനം ചെയ്ത. രാവിലെ തൊട്ട് സ്വകാര്യബസുകളൊന്നും നിരത്തില്‍ ഇറങ്ങിയിട്ടില്ല.

Also Read : മത്സ്യബന്ധന ബോട്ടുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; പണികിട്ടുന്നത് സാധാരണ ജനങ്ങള്‍ക്ക്

അതേസമയം സ്വകാര്യ ബസ് റൂട്ടുകള്‍ കേന്ദ്രീകരിച്ചാണ് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ ഇന്‍സ്‌പെക്ടര്‍മാരെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പോയിന്റ് ഡ്യൂട്ടിക്ക് നിയോഗിക്കാനുള്ള നിര്‍ദേശവും കെഎസ്ആര്‍ടിസിക്ക് ലഭിച്ചിരുന്നു. കേരളത്തിലെ 12 സ്വകാര്യ ബസ് സംഘടനകളുടെ കീഴിലുള്ള 14,800 ത്തോളം ബസുകളാണ് പണിമുടക്കില്‍ അണിചേര്‍ന്നിരിക്കുന്നത്. ആവശ്യങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ 19ന് സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരമാരംഭിക്കുമെന്നാണ് ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്.

 

shortlink

Post Your Comments


Back to top button