![](/wp-content/uploads/2018/02/5-25.jpg)
അന്തരിച്ച സംഗീത സംവിധായകന് ജോണ്സണ് മാസ്റ്ററുടെ ഭാര്യ റാണി ജോണ്സണ് രക്താര്‍ബുദമാണെന്ന വാര്‍ത്ത നിഷേധിച്ച് ജോണ്‍സന്റെ കുടുംബം രംഗത്ത്. റാണി ജോണ്സണ് രക്തത്തില്‍ പ്ലേറ്റ്ലറ്റ് കുറയുന്ന അസുഖമാണെന്നും രക്താര്‍ബുദമല്ലെന്നും ജോണ്‍സന്റെ ഇളയ സഹോദരന് ജോര്‍ജിന്റെ ഭാര്യ മിനി ജോര്‍ജ് അറിയിച്ചു.
Read Also: ദിലീപ് മാത്രമാണ് സഹായിക്കാനായി ഓടിയെത്തിയത്; ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ മനസുതുറക്കുന്നു
ചേച്ചിക്ക് രക്താര്ബുദമില്ല. രക്തത്തില്‍ പ്ലേറ്റ്ലറ്റിന്റെ അളവ് കുറയുന്ന അസുഖമാണ്. അതുകൊണ്ട് തന്നെ തുടര്‍ച്ചയായി രക്തപരിശോധനയും ചികിത്സയും നടത്തണം. കുടാതെ ഷുഗറുമുണ്ട്. ഷാന്റെ മരണത്തോടെ ചേച്ചിയുടെ സ്ഥിര വരുമാനവും നിലച്ചു. ജോണ്‍സന്റെ സഹോദരന്മാരും കുടുംബവും ചേച്ചിക്കൊപ്പം തന്നെയുണ്ടെന്നും മിനി ജോര്‍ജ് വ്യക്തമാക്കി. ചികിത്സയുടെ സൗകര്യത്തിന് എറണാകുളത്ത് അമ്മയ്ക്കൊപ്പമാണ് റാണി ജോണ്സണ് താമസിക്കുന്നത്. വിഷമിപ്പിക്കുന്ന വാര്‍ത്തകര്‍ നിന്നാല്‍ മതിയെന്ന പ്രാര്‍ത്ഥനയിലാണ് തങ്ങളെന്നും മിനി പറയുകയുണ്ടായി.
Post Your Comments