വെള്ളറ: വീണ്ടും മനസാക്ഷി ഇല്ലാത്ത ഫേസ്ബുക്ക് പ്രണയം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി വീട്ടമ്മ ഒളിച്ചോടി. അഞ്ചു വയസ്സുകാരി മകളെ ഉപേക്ഷിച്ചാണ് ഇവര്‍ ഫേസ്ബുക്ക് കാമുകനൊപ്പം പോയത്. പിന്നീട് ഭര്‍ത്താവ് നസല്‍കിയ പരാതിയില്‍ കാമുകനെയും വീട്ടമ്മയെയും പോലീസ് പിടികൂടി. ചെമ്പൂര് എതുക്കാവിള സ്വദേശി സന്തോഷ്‌കുമാറിന്റെ ഭാര്യ ശരണ്യ (25), കാമുകന്‍ പാലക്കാട് പെറ്റശേരി വാണിയാംപാറ ചുള്ളിയോട്ടുഹൗസില്‍ അബി (28) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം. ഫേസ്ബുക്ക് ചാറ്റിംഗിലൂടെ ശരണ്യയും അബിയും പ്രണയത്തിലാവുകയായിരുന്നു. സന്തോഷ് കുമാര്‍ ജോലിക്ക് പോയ സമയം അഞ്ച് വയസുകാരി മകളെ വീട്ടില്‍ തനിച്ചാക്കി അബിക്കൊപ്പം ശരണ്യ ഒളിച്ചോടുകയായിരുന്നു.
തുടര്‍ന്ന് സന്തോഷ് കുമാറിന്റെ പരാതയില്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പിടിയിലാവുകയായിരുന്നു. സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
Post Your Comments