കസവനഹള്ളി: ബംഗളൂരില്‍ മലയാളിയുടെ ബഹുനില കെട്ടിടം തകര്‍ന്നു വീണ് നാലു തൊഴിലാളികള്‍ മരിച്ചു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്ന 15 പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. മലയാളിയായ അഹമ്മദ് എന്നയാളുടെ കെട്ടിടമാണ് തകര്‍ന്നു വീണതെന്നാണ് റിപ്പോര്‍ട്ട്.ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി വരികയാണ്. എട്ട് തൊഴിലാളികളെ രക്ഷപെടുത്താനായി. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.
ഹരളൂറില് സെന്‍ട്രല്‍ ജയില്‍ റോഡിനു സമീപം കസവനഹള്ളിയിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ആറു വര്‍ഷമായി കെട്ടിടത്തിന്റെ നിര്‍മ്മാണം നടന്നു വരികയാണെന്നാണ് വിവരം. ഇതിനിടെ കഴിഞ്ഞ രണ്ടു വര്‍ഷമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരുന്നു. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. രക്ഷാ പ്രവർത്തനം തുടരുകയാണ്.
Post Your Comments