MusicMovie SongsEntertainment

വൈക്കം വിജയലക്ഷ്‌മി പാടിയ വ്യത്യസ്ത ഗാനം

ശാസ്ത്രീയസംഗീതജ്ഞ, ചലച്ചിത്രഗായിക, ഗായത്രിവീണവായനക്കാരി എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണു് വൈക്കം വിജയലക്ഷ്മി. കാഴ്ച്ച വൈകല്യം ഉണ്ടായിരുന്നിട്ട് കൂടി സംഗീതം അഭ്യസിച്ച് ജീവിതത്തോട് പൊരുതിജയിച്ച അപൂർവ്വ വ്യക്തിയാണവർ .സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയസംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയായിരുന്നു വിജയലക്ഷ്‌മി തന്റെ സംഗീതജീവിതം ആരംഭിച്ചത് . ഗായത്രി വീണ എന്ന വ്യത്യസ്തമായ വാദ്യോപകരണം ഉപയോഗിച്ചാണ് വിജയലക്ഷ്മി ഗാനങ്ങൾ ആലപിക്കുന്നത്. സംഗീതക്കച്ചേരികളിലൂടെയാണ് വിജയലക്ഷ്മി പ്രശസ്‌തിയിലേക്ക് ഉയരുന്നത് .സെല്ലുലോയ്ഡ് എന്ന മലയാളസിനിമയിൽ കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ… എന്ന യുഗ്മഗാനം ഗായകൻ ജെ. ശ്രീരാമുമൊത്ത് പാടി. ഈ പാട്ട് ജനശ്രദ്ധ നേടിയത് വൈക്കം വിജയലക്ഷ്മിയേയും മലയാളികൾക്കിടയിൽ പ്രശസ്തയാക്കി.വൈക്കം വിജയലക്ഷ്‌മി പാടിയ ഒരു ഗാനം ആസ്വദിക്കാം.

shortlink

Post Your Comments


Back to top button