Latest NewsDevotional

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം പരശുരാമ ക്ഷേത്രം ബലികര്‍മ്മങ്ങള്‍ക്ക് പ്രസിദ്ധമാണ്. ക്ഷേത്രത്തിനുള്ളില്‍ ബലി കര്‍മ്മം നടക്കുന്ന ഇന്ത്യയിലെ ഒരേയൊരു ക്ഷേത്രം ഒരു പക്ഷെ ഇതായിരിക്കും. ചതുര്‍ബാഹുവായ പരശുരാമ വിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ. മഹാവിഷ്ണുവിന്റെ ചിഹ്നങ്ങളായ ശംഖ്, ചക്രം, ഗദ എന്നിവയും താമരയ്ക്ക് പകരം മഴുവുമാണ് പരശുരാമ പ്രതിഷ്ഠയുടെ കൈകളില്‍ കാണുക.

ഒരു കര്‍ക്കിടക വാവിന് തിരുവല്ലത്ത് എത്തിയ ശങ്കരചാര്യ സ്വാമികള്‍ ആറ്റിന്‍ കരയില്‍ വന്ന് ബലിയിട്ടു. പിന്നെ ആറ്റുമണല്‍ മുങ്ങിയെടുത്ത് പരശുരാമ വിഗ്രഹം ഉണ്ടാക്കി. അതാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. പരശുരാമന്‍ മഹാവിഷ്ണുവിന്റെ അവതാരമാണ്. പിതൃസങ്കല്‍പ്പം ശൈവമോ വൈഷ്ണവമോ ആകാമെങ്കിലും വിഷ്ണു സങ്കല്‍പ്പത്തിനാണ് പ്രാധാന്യം.

അമ്മയ്ക്ക് പുനര്‍ജന്മം കൊടുത്ത വ്യക്തിയുമാണ്. അതുകൊണ്ട് ആത്മാവിനു ശാന്തി നേടിക്കൊടുക്കാന്‍ പരശുരാമ പാദങ്ങളില്‍ ബലിയര്‍പ്പിക്കണം എന്നാണ് വിശ്വാസം. മറ്റൊരു പ്രത്യേകത ഈ ക്ഷേത്രത്തില്‍ ബ്രഹ്മാ വിഷ്ണു മഹേശ്വരന്‍മാര്‍ സംഗമിക്കുന്നു എന്നതാണ്. തിരുവല്ലം ക്ഷേത്രത്തില്‍ കര്‍ക്കിടക വാവിന് ബലിയിടുന്നതിന് ഒരു പ്രാധാന്യം ഉണ്ട്. ഒരു വര്‍ഷം മുഴുവന്‍ ബലിയിടുന്ന ഫലം കര്‍ക്കിടക വാവിന് ബലിയിടുന്നത് മൂലം ലഭ്യമാവും എന്നതുകൊണ്ടാണിത്

shortlink

Related Articles

Post Your Comments

Related Articles


Back to top button