നെയ്മറെയും സംഘത്തെയും കണ്ടം വഴി ഓടിച്ച് റയല്‍, റൊണാള്‍ഡോയ്ക്ക് ഇരട്ട ഗോള്‍

മാഡ്രിഡ്: പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗ് കീരീട സ്വപ്‌നങ്ങള്‍ക്ക് റയല്‍ മാഡ്രിഡിന്റെ വക ഇരുട്ടടി. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റയല്‍ പിഎസ്ജിയെ കെട്ട് കെട്ടിച്ചു. റയല്‍ സൂപ്പര്‍ താരം രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ പോലും നേടാനാവാതെയാണ് പിഎസ്ജിയുടെ സൂപ്പര്‍ താരം നെയ്മര്‍ മടങ്ങിയത്.

ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു റയലിന്റെ അവിശ്വസനീയ മടങ്ങിവരവ്. ആദ്യ പുകുതിയില്‍ 33-ാം മിനിറ്റില്‍ റയലിന്റെ ഗ്രൗണ്ടില്‍ റാബോട്ടിലൂടെ പിഎസ്ജി മുന്നിലെത്തി. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ റയല്‍ തിരിച്ചടിച്ചു. ബെന്‍സേമയെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി റൊണാള്‍ഡോ വലയ്ക്കുള്ളിലാക്കി.

തുടര്‍ന്ന് ലീഡിനായി ഇരുവരും പൊരുതി. 83-ാം മിനിറ്റില്‍ റൊണാള്‍ഡോ സ്വന്തം കാണികള്‍ക്ക് മുന്നില്‍ റയലിന് ലീഡ് നേടി. തുടര്‍ന്ന് മൂന്ന് മിനിറ്റിന് ശേഷം മാഴ്‌സലോ ലീഡ് ഉയര്‍ത്തി. ഇതോടെ പിഎസ്ജിയുടെ പതനം പൂര്‍ത്തിയായി.

Share
Leave a Comment