ഡൽഹി: 22കാരിയെ യുവാവ് മൃഗീയമായി വെട്ടികൊലപ്പെടുത്തി.ഡല്‍ഹിയ്ക്ക് സമീപം ഗാസിയാബാദിലാണ് സംഭവം. സചിന് ശര്‍മയെന്ന യുവാവാണ് ഈ ക്രൂരകൃത്യം ചെയ്തത്. വിവാഹിതയായ യുവതിയെ ശല്യം ചെയ്തെന്ന പരാതിയില്‍ ഒരാഴ്ച മുമ്പ് സചിന് ശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങി നാലു ദിവസത്തിന് ശേഷമാണ് യുവതിയെ കോടാലി കൊണ്ട് ഇയ്യാള് വെട്ടി കൊലപ്പെടുത്തിയത്.
യുവതി വിവാഹിതയാകുന്നതിന് മുൻപ് സചിൻ യുവതിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ച യുവതി മറ്റൊരു വിവാഹം കഴിച്ചതോടെ ഇയ്യാള്‍ക്ക് പകയായി. ഒരു വര്‍ഷം മുമ്പ് യുവതിയുടെ വിവാഹം നടന്നത് മുതല്‍ സചിന് ശര്‍മ മാനസിക വിഷമത്തിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച യുവതിയ്ക്ക് വധഭീഷണി സന്ദേശമായി തോക്കിന്റെ ചിത്രം ഇയാള്‍ അയച്ചിരുന്നു.
യുവതിയുടെ ഗ്രാമമായ മോദി നഗറില്‍ ബുധനാഴ്ച പട്ടാപകല്‍ പൊതുജനത്തിന്റെ മുമ്പില്‍വെച്ചായിരുന്നു സംഭവം. കൃത്യം നിര്‍വഹിച്ച ശേഷം സചിന് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കഴിഞ്ഞ ദിവസം മോദി നഗറിലെ കമ്പോളത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ റെയില്‍വേ ക്രോസിങ്ങില്‍ വെച്ചാണ് യുവാവ് ആക്രമിച്ചത്. കഴുത്തിലും നെഞ്ചിലും വയറ്റിലും ആഴത്തില്‍ മുറിവേറ്റ യുവതി സംഭവ സ്ഥലത്ത് വെച്ച് മരണപ്പെട്ടു.
read more:സോഷ്യല്‍ മീഡിയയില്‍ വൈറലായി അഞ്ച് നിലയുള്ള റോഡ്
Post Your Comments