ബംഗളുരു: കള്ളു കുടിച്ച് പൂസായ കുരങ്ങന്‍ ബാറില്‍ പരാക്രമണം നടത്തി. ലക്ക് കെട്ട കുരങ്ങന്‍ ബാറിലെ ആളുകളെ തലങ്ങും വിലങ്ങും പായിച്ചു. കുരങ്ങനെ പാട്ടിലാക്കാന്‍ പഴവും പാനീയവുമൊക്കെ എറിഞ്ഞുകൊടുത്തെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് തളര്‍ന്ന് വശം കെട്ട കുരങ്ങനെ ഒരു ഓട്ടോ ഡ്രൈവറാണ് കീഴടക്കിയത്.
ബംഗളൂരുവിലെ ബനസ്വാഡി കമാനഹള്ളിയിലുള്ള ദിവാകര്‍ ബാറിലാണു സംഭവം. ബാറിലെ പതിവു സന്ദര്‍ശകനായിരുന്നു കുരങ്ങ്. മദ്യ ഗ്ലാസുകളില്‍നിന്നു മുത്തിക്കുടിക്കുന്നത് അവനു ശീലമായിരുന്നു. ഇന്നലെ പക്ഷേ, പതിവിലേറെ മദ്യപിച്ചു. തനിയെ കുടിച്ചതാണോ അതോ, ആരെങ്കിലും മദ്യം നല്‍കിയതാണോയെന്നു വ്യക്തമല്ല. ലക്കുകെട്ടതോടെ കുരങ്ങന്‍ ആളുകളെ നിലത്തുനിര്‍ത്തിയില്ല. എല്ലാവരെയും ഓടിച്ചു.
Post Your Comments