ചണ്ഡിഗഡ്: വിശന്നപ്പോള്‍ വയലില്‍ നിന്ന് മധുരക്കിഴങ്ങ് പറിച്ച ദലിത് കുട്ടികള്‍ക്ക് കര്‍ഷകന്റെ ക്രൂര മര്‍ദനം. പഞ്ചാബിലെ അമൃത്സറില്‍ സോഹിയാന്‍ കല ഗ്രാമത്തിലാണ് സംഭവം. മര്‍ദിച്ച ശേഷം കുട്ടികളെ വിവസത്രരാക്കി മൂന്ന് കിലോമീറ്റര്‍ ഓടിക്കുകയും ചെയ്തു. പട്ടം പറത്തുകയായിരുന്ന കുട്ടികള്‍ വിശന്നപ്പോള്‍ മധുരക്കിഴങ്ങ് പറിച്ച് കഴിക്കുകയായിരുന്നു. എട്ടിനും പത്തിനും ഇടയില്‍ പ്രായമുള്ള അഞ്ചു കുട്ടികളെയാണ് കര്‍ഷകന്‍ മര്‍ദിച്ചത്.
Also Read : ദലിത് കോളനിയില്‍ പൊലീസ് അതിക്രമം; വൃദ്ധനെ അടക്കം മര്‍ദ്ദിക്കുന്ന പോത്തന്‍കോട് എസ്ഐയുടെ പരാക്രമം വീഡിയോയില്‍
കുട്ടികള്‍ മധുരക്കിഴങ്ങ് കഴിക്കുന്നതുകണ്ട കര്‍ഷകന്‍ ഇവരെ പിടികൂടി മര്‍ദിക്കുകയും വസ്ത്രംവലിച്ചുകീറി മൂന്നു കിലോമീറ്ററോളമുള്ള വയലിലൂടെ ഓടിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ സംഭവം വിവാദമായി. ഇതോടെ പൊലീസ് കര്‍ഷകനെതിരെ കേസെടുക്കുകയും ചെയ്തു.
Post Your Comments