ഹൈദരാബാദ്: കര്‍ഷകരെ രക്ഷിക്കാനായി സണ്ണി ലിയോണ്‍ എത്തുകയാണ്. തങ്ങളുടെ വിളകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ കര്‍ഷകര്‍ പാടത്ത് സണ്ണിലിയോണിന്റെ ബിക്കിനി ചിത്രങ്ങള്‍ സ്ഥാപിക്കുന്നു എന്നാണ് വാര്‍ത്ത. ആന്ധ്രാപ്രദേശിലെ കര്‍ഷകരാണ് ഇത്തരത്തില്‍ വിള സംരക്ഷിക്കുന്നത്.
അന്‍കിപള്ളി ചെന്‍ചു റെഡ്ഡി എന്ന കര്‍ഷകനാണ് ഈ തന്ത്രം ആദ്യം പരീക്ഷിച്ചത്. തന്റെ പാടത്ത് ബിക്കിനിയിലുള്ള സണ്ണി ലിയോണിന്റെ രണ്ട് വലിയ പോസ്റ്ററുകളാണ് റെഡ്ഡി സ്ഥാപിച്ചത്. എന്നെ നോക്കി അസൂയപ്പെടരുത് എന്ന അടിക്കുിറിപ്പും പോസ്റ്ററില്‍ ഉണ്ടായിരുന്നു. ഇത്തവണ തന്റെ പത്ത് ഏക്കര്‍ വരുന്ന പാടത്തുനിന്ന് നല്ല വിളവ് ലഭിച്ചിരിക്കുന്നത്. അതോടെ നാട്ടുകാരും അതുവഴി പോകുന്നവരും പാടത്തേക്ക് തന്നെ നോക്കാന്‍ തുടങ്ങി. അവരുടെ കണ്ണ് തട്ടാതിരിക്കാനുള്ള മാര്‍ഗം ആലോചിച്ചപ്പോഴാണ് തന്റെ തലയില്‍ ഈ ആശയം തെളിഞ്ഞുവന്നതെന്നും റെഡ്ഡി പറഞ്ഞു.
‘To ward off their evil eye’: Andhra farmer puts up Sunny Leone poster to keep crop safe. He says the trick has worked and nobody is looking at his crop now. (@asrao2009)https://t.co/LbeoZzpFNQ
— Hindustan Times (@htTweets) February 13, 2018
തന്ത്രം ഒടുവില്‍ ഫലം കണ്ടു. ഇപ്പോള്‍ ആരും പാടത്തേക്കും തന്റെ വിളകളെയും നോക്കുന്നില്ല. എല്ലാവരും ശ്രദ്ധിക്കുന്നത് സണ്ണി ലിയോണിന്റെ ചിത്രമുള്ള പോസ്റ്ററിലേക്കാണ്. വര്‍ഷങ്ങളായി കൃഷിയില്‍ നിന്ന് വലിയ നഷ്ടമാണ് തനിക്ക് കിട്ടുന്നത്. നല്ല വിളകള്‍ ലഭിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമേ ആയിട്ടൊള്ളു. എന്നാല്‍ ഇത് പിന്നീട് നഷ്ടത്തിലേക്ക് തിരിയാന്‍ തുടങ്ങിയതോടയാണ് മറ്റുള്ളവര്‍ കണ്ണു വയ്ക്കുന്നതാണ് കാരണം എന്ന് വ്യക്തമായത്. തുടര്‍ന്ന് സണ്ണി ലിയോണിന്റെ പോസ്റ്റര്‍ വയ്ക്കുകയായിരുന്നു. ഇപ്പോള്‍ ലാമായെന്നും കര്‍ഷകന്‍ പറയുന്നു.
Post Your Comments