അബുദാബി: മക്കൾക്കും തനിക്കുമായുള്ള ജീവനാംശം ആവശ്യപ്പെട്ട ഭാര്യയെ ഭർത്താവ് തോക്ക് ചൂണ്ടി ഭീക്ഷണിപ്പെടുത്തി. ഭാര്യയുടെ നെറ്റിയിൽ തോക്ക് ചൂണ്ടി ജീവനാംശം തരാൻ പറ്റില്ലെന്നും, ഭാര്യ രാജ്യംവിട്ടു പോകണമെന്നുമാണ് ഇയാൾ ഭീക്ഷണിപ്പെടുത്തിയത്. ആറ് വർഷത്തോളം ഒരുമിച്ച് കഴിഞ്ഞ ശേഷമായിരുന്നു ഇവർ വേർപിരിഞ്ഞത്. ഇവർക്ക് രണ്ട് മക്കളുമുണ്ട്. വാഹബന്ധം വേർപെടുത്തിയ ശേഷം കോടതി ഭർത്താവിനോട് ഭാര്യക്കും മക്കൾക്കും ജീവനാംശം നൽകാനും വിധിച്ചിരുന്നു. എന്നാൽ ഇത് നല്കിയിരുന്നില്ലായെന്ന് യുവതി പറയുന്നത്. ഇയാൾ ഒരു പുനർവിവാഹത്തിന് തയ്യാറെടുക്കുകയാണെന്ന് അറിഞ്ഞതോടെയാണ് യുവതി വീണ്ടും ജീവനാംശം ആവിശ്യപ്പെട്ട് രംഗത്തെത്തിയത്. ഇതാണ് യുവതിയുടെ നേർക്ക് തോക്ക് ചൂണ്ടി ഭീക്ഷണിപ്പെടുത്താൻ കാരണമായത്. ഇതിനെതിരെ യുവതി അബുദാബി ക്രിമിനൽ കോടതിയിൽ പരാതി നൽകി.
read more: മുസ്ലീം മതവിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തി; പ്രിയാ പ്രകാശിനെതിരെ പരാതി
Post Your Comments