പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി പരമ്പര വിജയം നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പരമ്പര വിജയത്തിന് പിന്നാലെ മറ്റൊരു നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ മറികടന്നാണ് ഇന്ത്യ ഒന്നാമത് എത്തിയത്.
ഇന്ത്യയ്ക്ക് ഇപ്പോള്‍ 122 പോയിന്റാണുള്ളത്. 121 പോയിന്റ് ഉണ്ടായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഇപ്പോള്‍ 118 പായിന്റാണുള്ളത്. പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് 119 പോയിന്റാണ് ഉണ്ടായിരുന്നത്. പരമ്പരയിലെ ആറാമത്തെയും അവസാനത്തെയും മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യയ്ക്ക് പോയന്റ് ഉയര്‍ത്തി ഒന്നാസം സ്ഥാനം ഭദ്രമാക്കാം. അഞ്ചാം തവണയാണ് ഇന്ത്യ ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്.
ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്. ന്യൂസിലാന്റ് 115 മായി നാലാം സ്ഥാനത്തും,112 പോയന്റുമായി ഓസ്‌ട്രേലിയ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുമാണ്.
Post Your Comments