KeralaLatest NewsNews

ഒന്നും സുരക്ഷിതമല്ല, കാര്‍ നിര്‍ത്തവെ കത്തി, ഉടമ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കടുത്തുരുത്തി: കാറുകള്‍ അപകടത്തില്‍ പെടുന്നത് പോലെ തന്നെ ഉയരുന്ന ഒരു പ്രശ്‌നമാണ് തീപിടിക്കുന്നത്. ഓടുന്നതിനിടെ കാറില്‍ തീപിടിച്ചു എന്ന വാര്‍ത്ത പലപ്പോഴും പുറത്തെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് കോട്ടയം കടുത്തുരുത്തിയിലും നടന്നത്. കാര്‍ നിര്‍ത്തി പുറത്തിറങ്ങിയപ്പോഴേ അകത്ത് തീപടര്‍ന്നു. കടുത്തുരുത്തി ആനക്കുഴി വീട്ടില്‍ റെജിമോനാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം എന്നാണ് പ്രാഥമിക വിവരം.

വീട്ടില്‍ എത്തിയപ്പോള്‍ ഇദ്ദേഹത്തിന്റെ ഭാര്യയാണ് എന്തോ ഉരുകുന്ന ഗന്ധം വന്നിരുന്നതായി പറഞ്ഞത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ബോണറ്റ് പൊക്കി പരിശോധിച്ചെങ്കിലും തീ കാണാനായില്ല. തുടര്‍ന്നാണ് കാറിനുള്ളില്‍ ഡാഷ് ബോര്‍ഡിന് അടിയില്‍ നിന്നും തീയും പുകയും ഉയര്‍ന്നത്. വെള്ളം ഒഴിച്ചിട്ടും തീ തടയാനാകാതെ വന്നതോടെ അയല്‍ക്കാരെയും ഫയര്‍ ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാരില്‍ ഒരാള്‍ കാറിന്റെ ബാറ്ററി കണക്ഷന്‍ വിഛേദിച്ചപ്പോഴാണ് തീ കുറഞ്ഞത്. ഈ സമയം ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചു.

shortlink

Post Your Comments


Back to top button