ദുബായ് ; വൻതോതിൽ മയക്കുമരുന്ന് കടത്തിയ സംഘത്തെ പോലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്നു നടത്തിയ നടപടിയിലാണ് മറ്റൊരു അറബ് രാജ്യത്തുനിന്നും ദുബായ് ഹംറിയ പോർട്ടിൽ എത്തിയ ലഹരി ഗുളികകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ പിടികൂടിയതെന്ന് മയക്കുമരുന്ന് വിരുദ്ധ സംഘം ഡറയക്ടർ ജനറൽ ബ്രിഗേഡിയർ ഇദ് മുഹമ്മദ് താനി ഹരിബ് അറിയിച്ചു.
നാടകീയമായ നീക്കത്തിലൂടെയാണ് അഞ്ചുപേരെ പൊലീസ് വലയിലാക്കിയത്. വ്യവസായിയും,എൻജിനയറുമായ ഒന്നും രണ്ടും പ്രതികളെ മെഷീനിൽ നിന്നും ലഹരി മരുന്നുകൾ നീക്കം ചെയ്യുന്നതിനിടെയാണ് പിടികൂടിയത്. മൂന്നും നാലും പ്രതികളെ മറ്റൊരു എമിറേറ്റിലെ ഹോട്ടലിൽ നിന്നും പിടികൂടിയെങ്കിലും അഞ്ചാമത്തെയാൾ ദുബായ് വിട്ടു പോയതായാണ് വിവരം.
562 പ്ലാസ്റ്റിക് ബാഗുകളിലാക്കിയ 115 കിലോ മരുന്നുകൾ ഉൾപ്പടെ ഏതാണ്ട് 783,800 എണ്ണം ലഹരി മരുന്നുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. പ്രത്യേക രീതിയിൽ സൂക്ഷിച്ചിരുന്ന ലഹരി മരുന്നുകൾക്ക് കോടികളാണ് വില. അഞ്ചു പേർക്കെതിരെയും ഗുരുതര കുറ്റങ്ങൾ ചുമത്തി കോടതിയിൽ ഹാജരാക്കിയെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
read also ;ദുബായ് വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
Post Your Comments