NewsGulf

ഷാർജയിൽ വൻ തീപിടുത്തം

ഷാർജ∙ വൻ തീപിടുത്തം ഇന്ത്യക്കാരടക്കം നിരവധിപേർ മരിച്ചു. അൽ ബുട്ടിനയിലെ അപ്പാർട്െമന്റിൽ ഇന്നു പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ മൊറോക്കൻ വംശജയായ യുവതി (38),നാലും ആറും വീതം പ്രായമുള്ള മക്കൾ, ഇന്ത്യൻ വംശജൻ (35) പാക്കിസ്ഥാനി വനിത (40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റു ഗുരുതരാവസ്ഥയിലായ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ ശ്വസം മുട്ടിയാണു മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.മൂന്നു നിലയുള്ള അപ്പാർട്ട്മെന്റിന്റെ ആദ്യത്തെ നിലയിലെ എസിയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തെ തുടർന്നു മറ്റു താമസക്കാരെ ഒഴിപ്പിച്ചു സുരക്ഷിത സ്ഥലത്തേക്കു മാറ്റിയതായും അധികൃതർ പറഞ്ഞു.

Read also ;മസ്കറ്റിലെ ശിവക്ഷേത്രത്തിലും മോസ്ക്കിലും സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button