Latest NewsNewsFootballSports

ഫൗളിന് ചുവപ്പുകാര്‍ഡ്, പുറത്തേക്ക് പോയ താരം മടങ്ങി എത്തിയത് തോക്കുമായി, കളിക്കളത്തില്‍ നാടകീയ സംഭവങ്ങള്‍

പാരിസ്: ഫുട്‌ബോളില്‍ ചുവപ്പുകാര്‍ഡ് കണ്ട് താരങ്ങള്‍ പുറത്തു പോകാറുണ്ട്. ഇതില്‍ പ്രതികരിക്കുന്ന താരങ്ങളുമുണ്ട്. ഇത്തരത്തില്‍ റഫറി ചുവപ്പ് കാര്‍ഡ് കാണിച്ചതിന് ഒരു താരത്തിന്റെ പ്രതികരണമാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ചുവപ്പു കാര്‍ഡ് കണ്ട് പുറത്തു പോയ താരം തോക്കുമായി തിരിച്ചെത്തി എതിര്‍ ടീമിന്റെ കളികാരനെ വെടിവയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു.

സെന്റ് എലോയ് താരം അക്‌സലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബറോക് താരം സ്ലിമൈനിനെയാണ് അക്‌സല്‍ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചത്. സ്ലിമൈന്‍ ഫൗള്‍ ചെയ്തതിനെ കളിക്കളത്തില്‍ ചോദ്യം ചെയ്ത അക്‌സലിന് റഫറി ചുവപ്പു കാര്‍ഡ് കാണിച്ചു. പുറത്തേക്ക് പോയ അക്‌സലിന്‍ തോക്കുമായി വീണ്ടും കളത്തിലെത്തി. തുടര്‍ന്ന് ബറോക് താരത്തിന്റെ നെറ്റിയിലേക്ക് തോക്കു ചൂണ്ടി ട്രിഗറ് വലിക്കാന്‍ കാത്തു നിന്നു. എന്നാല്‍ സഹതാരങ്ങള്‍ ഇടപെട്ട് അക്‌സലിനെ പിടിച്ചു മാറ്റുകയായിരുന്നു.

ഇരുവരും തമ്മില്‍ മുമ്പ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും താരത്തെ ഇത്രമേല്‍ പ്രകോപിപ്പിച്ചതിന്റെ കാരണം അറിയില്ലെന്നും സെന്റ് ഐലോയ് മാനേജര്‍ പറഞ്ഞു. തുടര്‍ന്ന് അക്‌സലിനെ മൈതാനത്തിന് പുറത്തെത്തിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പൊലീസിന് കൈമാറി. കോടതിയില്‍ ഹാജരാക്കിയ ഫുട്‌ബോള്‍ താരത്തിന് നാല് മാസം ശിക്ഷ വിധിച്ചു.

shortlink

Post Your Comments


Back to top button