അലഹബാദ്: യു.പിയില്‍ ദലിത് നിയമവിദ്യാര്‍ഥിയെ തല്ലികൊന്നു. യു.പി സ്വദേശിയായ ദിലീപാണ് കൊല്ലപ്പെട്ടത്. അലഹബാദിലെ റസ്റ്റോറന്റില്‍ വെച്ച് ഒരു സംഘം ആളുകള്‍ ദിലീപിനെ ഹോക്കി സ്റ്റിക്കുകളും ഇഷ്ടികയും ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിലീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരിച്ചു.
ഒരു സംഗം ആളുകൾ ദിലീപിനെ മർദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. വിഡിയോയിൽ ദിലീപിനെ ഹോക്കി സ്റ്റിക്കുകൊണ്ട് മർദിക്കുന്നത് കാണാം. ദിലീപ് റസ്റ്റോറന്റില്‍ നിന്ന് ഇറങ്ങി വരവെയായിരുന്നു ആക്രമണം ഉണ്ടായത്. ഇയാളെ അടിച്ച് അവശനാക്കിയ ശേഷം ആ ക്രമികൾ സ്ഥലംവിട്ടു. ഏറെ നേരത്തിന് ശേഷം ഹോട്ടലിൽ എത്തിയ ഒരാളാണ് ദിലീപിനെ ആശുപത്രിയിൽ എത്തിച്ചത്.
മർദ്ദനത്തിൽ സാരമായി പരിക്കേറ്റ ദിലീപ് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ദിലീപിന്റെ സഹോദരന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റസ്റ്റോറന്റില്‍ വെച്ച് പ്രതികളുമായി ദിലീപ് വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു ഇതാണ് ദിലീപിനെ മർദിക്കാൻ കാരണമായതെന്നാണ് പോലീസ് നൽകുന്ന വിവരം
Post Your Comments