ഇടുക്കി: മന്ത്രി എം.എം മണിക്കും സിപിഎം നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന് തുടക്കം. മന്ത്രി എം.എം മണി തുടര്‍ച്ചയായി മുന്നണി മര്യാദ ലംഘിച്ച് പരസ്യമായി പുലയാട്ട് നടത്തുകയാണെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന് പറഞ്ഞു. സിപിഎം പറയുന്നത് അതേപടി അനുസരിക്കാന്‍ കേരളത്തില്‍ തമ്പുരാന് വാഴ്ചയല്ലെന്നും കെ.കെ.ശിവരാമന് .
ഇത് തുടര്‍ന്നാല്‍ തിരിഞ്ഞു നിന്ന് മറുപടി പറയാന്‍ മടിക്കില്ല. കക്കൂസിന് മുഖം കൊടുക്കുന്നതിന് തുല്യമാണ് എം.എം മണിക്ക് മുഖം നല്‍കുന്നതെന്ന് താന്‍ പറയുന്നില്ല. മന്ത്രിയുടെ അതേ നിലപാട് സിപിഎം ഇടുക്കി ജില്ല നേതൃത്വത്തിനുണ്ടോയെന്ന് സെക്രട്ടറി ജയചന്ദ്രന് വ്യക്തമാക്കണം. 64ല്‍ സിപിഎം ഊരി പിടിച്ച വടിവാളിനും ഉയര്‍ത്തിയ കത്തികള്ക്കിടയിലൂടെയും നടന്ന പ്രസ്ഥാനമാണ് സിപിഐ. കണ്ണുരുട്ടിയാല്‍ പേടിക്കാന്‍ സിപിഎം കൂലിക്ക് ആളെ വിളിക്കുന്നതാണ് നല്ലതെന്നും ശിവരാമന് പറഞ്ഞു.
Post Your Comments