മനോജ്
കിടപ്പറയിലെ വിജയവും ഭക്ഷണവും തമ്മില്‍ എന്ത് ബന്ധമെന്ന് നിങ്ങളില്‍ ചിലരെങ്കിലും ചിന്തിച്ചേക്കാം. എന്നാല്‍ അവ തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഉള്ളതെന്ന് വൈദ്യ ശാസ്ത്രം പറയുന്നു. ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും മറ്റ് പോഷക ഘടകങ്ങളും സ്റ്റാമിന വര്‍ധിപ്പിക്കുകയും കിടപ്പറയിലെ നിമിഷങ്ങള്‍ ആസ്വാദ്യകരമാക്കുകയും ചെയ്യുന്നു. അലസന്മാരുടെ ഓജസ് വര്‍ധിപ്പിച്ചു അവരെ ഉത്സാഹികളാക്കി മാറ്റുന്ന അത്തരം ഭക്ഷണങ്ങള്‍ നമ്മുടെ ചുറ്റുപാടുമുണ്ട്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടാം.
1. ഇലക്കറികള്‍
ഇലക്കറികളുടെ പ്രാധാന്യത്തെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. വിറ്റാമിന്‍ ബിയുടെയും മഗ്നീഷ്യത്തിന്റൊയും കലവറയാണ് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായുള്ള ചീര. അവ നമ്മുടെ ഞരമ്പുകളുടെ പ്രവര്ത്ത നം ഉദ്ദിപിപ്പിക്കുകയും രക്തയോട്ടം കൂട്ടുകയും ചെയ്യും. അങ്ങനെ കിടപ്പറയില്‍ യുവത്വം പ്രദാനം ചെയ്യുന്ന ചീരക്ക് പ്രകൃതി ദത്തമായ വയാഗ്ര എന്ന വിളിപ്പേര് തന്നെയുണ്ട്. സെലറി കഴിക്കുന്നത് പുരുഷന്മാരുടെ ലൈംഗിക ഹോര്‍മോണുകളുടെ അളവ് കൂട്ടുകയും തളര്‍ച്ച കൂടാതെ കൂടുതല്‍ സമയം കിടപ്പറയില്‍ ചെലവഴിക്കാന്‍ അയാളെ പ്രാപ്തനാക്കുകയും ചെയ്യും.
2. പഴ വര്‍ഗങ്ങള്‍
പഴവര്‍ഗ ങ്ങളാണ് അടുത്തത്. ആപ്പിള്‍, മുന്തിരി, സ്ട്രോബറി, പപ്പായ, വാഴപ്പഴം, ഈന്തപ്പഴം, മാമ്പഴം, തണ്ണി മത്തന്‍ എന്നിവയില്‍ ഏതെങ്കിലും ദിവസ്സേന കഴിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ സിയും പൊട്ടാസ്യവും ധാരാളമായി അടങ്ങിയ അവ രക്തക്കുഴലുകളെ പരിപോഷിപ്പിക്കുന്നതിനൊപ്പം ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യും. തണ്ണി മത്തന്‍ വയാഗ്രയെക്കാള്‍ നല്ലതാണെന്നാണ് ചില ഡോക്ടര്മാെര്‍ പറയുന്നത്. പൂവമ്പഴത്തിന്റെഗ കാര്യവും ഇവിടെ പ്രത്യേകമായി പറയണം. കിടപ്പറയില്‍ നമ്മെ ഉത്സാഹിയാക്കാന്‍ സഹായിക്കുന്ന പൂവമ്പഴം നല്ല ഒരു ലൈംഗികോത്തേജനിയാണ്. ആദ്യരാത്രിയില്‍ പാലും പൂവമ്പഴവും കഴിക്കുന്ന സമ്പ്രദായം നമ്മുടെ പഴമക്കാര്തുിടങ്ങിവച്ചത് വെറുതെയല്ലെന്ന് ഇപ്പോള്‍ മനസിലായില്ലേ?
3. പച്ചക്കറികള്‍
തക്കാളി, ഉരുളക്കിഴങ്ങ്, കാരറ്റ്, ഇളവന്‍, മുരിങ്ങക്ക, കുക്കുമ്പര്‍ എന്നി പച്ചക്കറികളാണ് ദമ്പതികള്‍ പ്രധാനമായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. തക്കാളി പുരുഷന്മാരില്‍ ഉദ്ധാരണം കൂട്ടുകയും പ്രോസ്റ്റെറ്റ് കാന്സളറിനുള്ള സാധ്യത കുറക്കുകയും ചെയ്യും. ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തയോട്ടം കൂട്ടുകയും കിടപ്പറയിലെ നിമിഷങ്ങള്‍ ആസ്വാദ്യകരമാക്കുകയും ചെയ്യും. ഫോസ്ഫറസ്, വിറ്റാമിന്‍ ബി,സി,ഡി,ഇ, കെ എന്നിവയാല്‍ സമ്പന്നമായ ഇളവന്‍ കുരു കഴിക്കുന്നതും നല്ലതാണ്.
4. മുട്ട, മീന്‍, കക്ക
വിറ്റാമിന്‍ ബി5, ബി6 എന്നിവയുടെ ഉറവിടമായ മുട്ട നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുകയും ധമനികളുടെ പിരിമുറുക്കം കുറക്കുകയും രക്തയോട്ടം കൂട്ടുകയും ചെയ്യും. ഒമേഗ 3 ആസിഡ് അടങ്ങിയ സാല്‍മണ്‍ , ട്യൂണ പോലുള്ള മത്സ്യങ്ങള്‍ ഹൃദയത്തിനും തലച്ചോറിനും തുടങ്ങി കിടപ്പറയിലെ ‘കിട മത്സരത്തിനും’നല്ലതാണ്. സന്താനോല്‍പ്പാദനത്തിന് സഹായകമായ വിറ്റാമിന്‍ ബി മത്സ്യങ്ങളില്‍ വേണ്ടുവോളമുണ്ട്. കക്ക ലൈംഗിക ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കൂട്ടുകയും പങ്കാളികളുടെ വികാരം ഉണര്‍ത്തുകയും ചെയ്യും.
5. കശുവണ്ടി, ബദാം, കപ്പലണ്ടി, ഏലക്ക
ലൈംഗികാരോഗ്യത്തിനും സന്താനോത്പ്പാദനത്തിനും അത്യന്താപേക്ഷിതമായ ഘടകങ്ങളാണ് സിങ്ക്, സെലെനിയം, വിറ്റാമിന്‍ ഇ എന്നിവ. ബദാം, കശുവണ്ടി, കപ്പലണ്ടി എന്നിവയില്‍ അവ ധാരാളമുണ്ട് താനും. കപ്പലണ്ടി കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. ബന്ധപ്പെടുന്നതിന് മുമ്പ് ഏലക്ക കഴിക്കുന്നത് സുഗന്ധത്തിനൊപ്പം ഉന്മേഷവും പ്രദാനം ചെയ്യും.
6. വെളുത്തുള്ളി
ലൈംഗികോത്തേജനത്തിനായി പണ്ട് കാലം മുതലേ ഈജിപ്തുകാര്‍ വെളുത്തുള്ളി കഴിച്ചിരുന്നതായി ചരിത്രകാരന്മാര്‍ പറയുന്നു. മികച്ച ആരോഗ്യധായനിയായ വെളുത്തുള്ളി ബ്ലഡ് പ്ലഷര്‍, കൊളസ്ട്രോള്‍ എന്നിവ കുറക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. അത് ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയുന്നത് കൊണ്ട് നിങ്ങള്‍ മുമ്പത്തേക്കാള്‍ ഊര്‍ജ്ജസ്വലനാകുമെന്ന് പ്രത്യേകം പറയേണ്ടല്ലോ.
7. ഇഞ്ചി
ഇഞ്ചിയുടെ പ്രാധാന്യത്തെ കുറിച്ച് നമുക്ക് നല്ലത് പോലെ അറിയാം. ഇഞ്ചി ചേര്‍ത്ത കറിയോ ചാറോ ആഴ്ചയില്‍ രണ്ടു വട്ടമെങ്കിലും കഴിക്കുന്നത് നിങ്ങളെ ആരോഗ്യവാനാക്കും. ധമനികളുടെ പ്രവര്‍ത്തനം പരിപോഷിപ്പിക്കുന്ന ഇഞ്ചി ലൈംഗികോദ്ധാരണത്തിനും നല്ലതാണ്.
8. ഇറച്ചി
ചിക്കന്‍, ബീഫ് , പോര്‍ക്ക് എന്നിവയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ ലൈംഗിക ചിന്തകള്‍ ഉണര്‍ത്തുകയും അവയവങ്ങളുടെ പ്രവര്‍ത്തനം വേഗത്തിലാക്കുകയും ചെയ്യും.
9. ഡാര്‍ക്ക് ചോക്കലേറ്റ്
പ്രണയിതാക്കളുടെ ഉറ്റ മിത്രമാണല്ലോ ചോക്കലേറ്റ്. അപ്പോള്‍ അതിന് കിടപ്പറയിലും ഒരു മുഖ്യ സ്ഥാനമുണ്ടാകുമല്ലോ. ഡാര്‍ക്ക് ചോക്കലേറ്റില്‍ അടങ്ങിയിരിക്കുന്ന ഫെനില്‍ എത്തിലമിന്‍ എന്ന രാസവസ്തു നിങ്ങള്‍ക്ക് കൂടുതല്‍ ഉന്മേഷവും യുവത്വവും നല്‍കും. രക്തത്തിലെ നിട്രിക് ഓക്സൈഡിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ചോക്കലേറ്റ് അതുവഴി ശരീരത്തിലെ ബ്ലഡ് സര്‍ക്കുലേഷന്‍ കൂട്ടാനും കാരണമാകുന്നു.
10. വെള്ളം
മേല്‍പ്പറഞ്ഞ ഭക്ഷണങ്ങളൊക്കെ കഴിക്കുമ്പോള്‍ വെള്ളം കുടിക്കാതിരിക്കുന്നതെങ്ങനെ ? വേണ്ടത്ര വെള്ളം കുടിക്കുക. ദിവസേന രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുന്നത് തളര്‍ച്ച മാറ്റി നിങ്ങളെ ഉത്സാഹിയാക്കി മാറ്റും. ടെന്‍ഷന്‍ അകറ്റാന്‍ നാരങ്ങ വെള്ളം കുടിക്കുന്നതും നല്ലതാണ്.
Post Your Comments