Latest NewsNewsIndiaSpirituality

രാജ്യത്തെ ശിവക്ഷേത്രങ്ങളില്‍ ഭീകരാക്രമണ സാധ്യതയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മഹാശിവരാത്രി ദിനത്തില്‍ രാജ്യത്തെ ശിവക്ഷേത്രങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ
പ്രമുഖ ശിവക്ഷേത്രങ്ങള്‍ക്കുള്ള സുരക്ഷ ശക്തമാക്കി.

ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെയാണ് ഭീകരര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് വിവരം. ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ത്രയംബകേശ്വര്‍ ക്ഷേത്രത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. രാജ്യത്തെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്നാണ് ത്രയംബകേശ്വര ക്ഷേത്രം.പഞ്ചാബ്, ഹരിയാന, ജമ്മു, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത ജാഗ്രതയാണ് ഒരുക്കിയിരിക്കുന്നത്.

read more:അമേരിക്കയിൽ വെടിവെയ്പ് ; അഞ്ചു പേർ കൊല്ലപ്പെട്ടു

 

shortlink

Post Your Comments


Back to top button