KeralaLatest NewsNews

യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ടു മർദ്ദിച്ചു വീഡിയോ പ്രചരിപ്പിച്ചു: ഞെട്ടിക്കുന്ന സംഭവം മലപ്പുറത്ത്

മലപ്പുറം : മലപ്പുറത്ത് യുവാവിനെ ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് തല്ലി. പെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്ന് ആരോപിച്ച്‌ കരിങ്കല്ലത്താണിയില്‍ ഒരു സംഘം ആളുകള്‍ യുവാവിനെ കെട്ടിയിട്ട് തല്ലുകയായിരുന്നു. അങ്ങാടിപ്പുറം സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. അരമണിക്കൂറിലേറെ നീണ്ട മര്‍ദ്ദനത്തില്‍ യുവാവിന്റെ കൈയ്ക്കു, കാല്‍മുട്ടിനും പരുക്കേറ്റു. വസ്ത്രമുരിഞ്ഞും അസഭ്യവര്‍ഷങ്ങള്‍ ചൊരിഞ്ഞുമായിരുന്നു മര്‍ദ്ദനം.

മാപ്പാക്കണമെന്ന് യുവാവ് അഭ്യര്‍ത്ഥിച്ചെങ്കിലും മര്‍ദ്ദിച്ചവര്‍ ഇതു ചെവികൊണ്ടില്ല. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെ യുവാവ് ഇന്നലെ പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു തന്റെ ലക്ഷ്യമെന്നാണ് യുവാവ് പറയുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ള യുവാവ് തന്നെയാണ് പരാതി നല്‍കിയതെന്ന് പോലീസ് അറിയിച്ചു.

പെരിന്തല്‍മണ്ണയില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സുഹൃത്തിനൊപ്പം ബൈക്കില്‍ കരിങ്കല്ലത്താണി വരെ 18 കിലോമീറ്റര്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തതായും വീഡിയോയില്‍ ആരോപിക്കുന്നുണ്ട്. ഇഷ്ടം തോന്നിയ പെണ്‍കുട്ടിയുടെ വീട്ടില്‍ വിവാഹാലോചനയ്ക്ക് പോയതിനെ തുടര്‍ന്ന് നാട്ടുകാരും യുവതിയുടെ ബന്ധുക്കളും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button