ലൈംഗിക ഉത്തേജനമുണ്ടാക്കാന്‍ സഹായിക്കുന്ന ഗുളികയായ വയാഗ്ര ഇറങ്ങിയ കാലം മുതല്‍ക്ക് തന്നെ വിവാദങ്ങളുടെ തോഴനാണ്. ഈ നീല ഗുളികയ്ക്ക് ഇപ്പോള്‍ 20 വര്‍ഷം പിന്നിടുമ്പോഴും അതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമാകുന്നില്ല. വയാഗ്ര നിയമപരമായി ഉപയോഗിക്കാമോ…?അത് ആരോഗ്യത്തിന് ഹാനികരമാണോ…? തുടങ്ങിയ ചോദ്യങ്ങള്‍ മിക്കവരുടെയും മനസില്‍ ഇപ്പോഴും ഉയരുന്നുണ്ട്. വയാഗ്രയുമായി ബന്ധപ്പെട്ടതും ഏവരും അറിഞ്ഞിരിക്കേണ്ടതുമായ ഏതാനും കാര്യങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചാവിഷയമാകുന്ന മരുന്നെന്ന ഖ്യാതിയുള്ള വയാഗ്രയുമായി ബന്ധപ്പെട്ട് ഏറെ തെറ്റിദ്ധാരണകള്‍ നിരവധി പേര്‍ക്കുണ്ട്. 1998മുതല്‍ ബ്രിട്ടനില്‍ നിന്നും നിര്‍മ്മിക്കാനാരംഭിച്ച ഈ നീലഗുളിക ലോകമാകമാനമുള്ള നിരവധി പേരുടെ ലൈംഗിക ജീവിതത്തെയാണ് രണ്ട് ദശാബ്ദത്തിനുള്ളില്‍ മാറ്റി മറിച്ചിരിക്കുന്നത്. വയാഗ്രയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഉടന്‍ കാര്യമായ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. ഇത് പ്രകാരം ഈ വരുന്ന സ്പ്രിങ് മുതല്‍ ആളുകള്‍ക്ക് പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ വയാഗ്ര ഫാര്‍മസിസ്റ്റിനടുത്ത് നിന്നും വാങ്ങാന്‍ സാധിക്കും. വയാഗ്രയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇത്തരത്തില്‍ പുരോഗതികള്‍ ഏറെ ഉണ്ടായിക്കൊണ്ടിരിക്കുന്നുവെങ്കിലും ഈ മരുന്നുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ പൂര്‍ണമായി നീങ്ങിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
തങ്ങളുടെ ലൈംഗികജീവിതം നിമിഷ നേരം കൊണ്ട് മാറ്റി മറിക്കുന്ന മാന്ത്രിക മരുന്നാണിതെന്നായിരുന്നു വയാഗ്ര ലോഞ്ച് ചെയിതിരുന്ന സമയത്ത് ആളുകള്‍ തെറ്റിദ്ധരിച്ചിരുന്നതെന്നാണ് സൈക്കോളജിക്കല്‍ തെറാപ്പിസ്റ്റും കോളജ് ഓഫ് സെക്ഷ്വല്‍ തെറാപ്പി ആന്‍ റിലേഷന്‍ഷിപ്പ് വക്താവുമായ ജോ കോക്കര്‍ പറയുന്നത്. എന്നാല്‍ എല്ലാ വിധ ഒറ്റമൂലികള്‍ക്കുമുള്ള ദോഷങ്ങളും വയാഗ്രക്കുമുണ്ടെന്ന് അധികം വൈകാതെ വെളിപ്പെട്ടുവെന്നും അവര്‍ എടുത്ത് കാട്ടുന്നു. മിക്ക സ്ത്രീകള്‍ക്കും അവരുടെ 60 വയസാകുന്നതോടെ ആര്‍ത്തവം നിലയ്ക്കുന്നതിനാല്‍ പിന്നീട് അവര്‍ക്ക് ലൈംഗികതയോടുള്ള താല്‍പര്യം കുറഞ്ഞ് വരുന്ന അവസ്ഥയാണുള്ളതെന്നും അതിനാല്‍ അവരുടെ ഭര്‍ത്താവ് വയാഗ്ര കഴിച്ച് ലൈംഗിക കഴിവ് കൂട്ടുന്നതിന്റെ പ്രയോജനം പൂര്‍ണമായി ലഭിക്കില്ലെന്നും കോക്കര്‍ ഓര്‍മിപ്പിക്കുന്നു.
ഇത്തരം സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാര്‍ വയാഗ്ര കഴിക്കുന്നതിനോട് യോജിപ്പുമില്ല. ഇതിന് പുറമെ ജന്മനാ അലസനും ചുറുചുറുക്കില്ലാത്തവരുമായ ഭര്‍ത്താക്കന്മാര്‍ വയാഗ്ര കഴിച്ചതുകൊണ്ട് പൂര്‍ണമായ ഫലമുണ്ടാവില്ലെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പേകുന്നു.പ്രോസ്റ്റേറ്റ് കാന്‍സറിന് സര്‍ജറിക്ക് വിധേയരായ പുരുഷന്മാരില്‍ ഉദ്ധാരണം വീണ്ടെടുക്കാന്‍ വേണ്ടി വയാഗ്ര പോലുള്ള മരുന്നുകള്‍ നല്‍കാറുണ്ടെന്നും ഇതിലൂടെ ലിംഗഭാഗത്തേക്കുള്ള രക്തവിതരണം വര്‍ധിപ്പിക്കാന്‍ സാധിക്കുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റും ദി പ്രോസ്റ്റേറ്റ് സെന്റര്‍ ഇന്‍ ലണ്ടന്റെ ഡയറക്ടറുമായ റോഗെര്‍ കിര്‍ബി വെളിപ്പെടുത്തുന്നത്.
Post Your Comments