Latest NewsNewsLife Style

വിളർച്ചയെക്കുറിച്ചു നിങ്ങളറിയാത്ത ചില കാര്യങ്ങൾ

ശസ്ത്രക്രീയയ്ക്ക് ശേഷമോ പ്രസവശേഷമോ രക്തം നഷ്ടപ്പെടുന്നത് മൂലം വിളർച്ച ഉണ്ടാകാം. അൾസർ ശരീരത്തിനകത്തു രക്തസ്രാവം ഉണ്ടാക്കും. അത്തരത്തിലും ഇരുമ്പിന്റെ അഭാവം ഉണ്ടാകാം.

ഇരുമ്പിന്റെ അഭാവം വിളർച്ചയുണ്ടാക്കുന്നു. പലരും ചീര, ബീൻസ്, മാംസം എന്നിവ കഴിക്കാറില്ല. ഈ ഭക്ഷണങ്ങളുടെ അഭാവം വിളർച്ചയുണ്ടാക്കുന്നു. ചിലർക്ക് ഭക്ഷണത്തിൽ നിന്നും ഇ രുമ്പ് ആഗീരണം നടക്കുകയില്ല. അത്തരക്കാർക്കും വിളർച്ച ഉണ്ടാകും.

read also: അനീമിയ അല്ലെങ്കിൽ വിളര്‍ച്ച എന്ന വില്ലൻ – പരിഹാരങ്ങൾ അറിയാം

നവജാത ശിശുക്കൾ, സ്ത്രീകൾ, ചെറിയ കുട്ടികൾ എന്നിവരിൽ വിളർച്ച ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കും. സ്ത്രീകളിൽ ആർത്തവ സമയത്ത് അമിത രക്തസ്രാവം ഉണ്ടെങ്കിൽ അത് വിളർച്ച ഉണ്ടാക്കും. അൾസർ, വയറിലെ മറ്റു പ്രശ്നങ്ങൾ എന്നിവ മുതിർന്നവരിൽ വളർച്ചയ്ക്ക് കാരണമാകും.

വിളർച്ചയുടെ ഏറ്റവും പ്രകടമായി കാണുന്ന ലക്ഷണം ക്ഷീണമാണ്. എപ്പോഴും ക്ഷീണം, തളർച്ച, മന്ദത, ഉയർന്ന ഹൃദയമിടിപ്പ് എന്നിവ കാണുന്നുവെങ്കിൽ വിളർച്ച ഉണ്ടെന്ന് മനസിലാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button