Latest NewsNewsInternational

ലോകത്തിലെ ഏറ്റവും ശക്തിയേറിയ ലഹരി ‘ജിന്നു’മായി ട്വിന്‍ റിവര്‍

സ്‌കോട്‌ലന്‍ഡ്: ലോകത്തിലെ ഏറ്റവും ശക്തിയേറിയ ലഹരിയെന്നവകാശപ്പെടുന്ന ‘ജിന്ന്’ എന്ന ഇനം ലഹരിയുമായി സ്‌കോര്‍ട്ട് ലന്‍ഡിലെ ഡിസ്റ്റിലറിയായ ട്വിന്‍ റിവര്‍ രംഗത്ത് .

77 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്ന ഈ അപൂര്‍വ ജിന്നിന്റെ 101കുപ്പികളാണ് ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്നത്. ഫെബ്രുവരി 10ന് നടക്കുന്ന ജിന്‍ ഫെസ്റ്റിവലില്‍ ഇത് പുറത്തിറക്കും. അണ്ടിപ്പരിപ്പിന്റെ മണമാണ് ഈ ജിന്നിനുള്ളതെന്നാണ് കമ്പനിയുടെ അകാശവാദം.

2017ല്‍ 76 ശതമാനം ആല്‍ക്കഹോള്‍ ഉള്‍പ്പെടുത്തി സ്വീഡനിലെ ഒരു ചെറിയ ഡിസ്റ്റിലറി നിര്‍മിച്ച ജിന്നായിരുന്നു ഇതിന് മുമ്പുണ്ടായിരുന്ന ഏറ്റവും ശക്തിയേറിയ ജിന്‍.

 

shortlink

Post Your Comments


Back to top button