KeralaLatest NewsNews

സിപിഎമ്മിന്റെ വധഭീഷണി ഉണ്ടെന്ന് കെകെ രമ

വടകര: തനിക്ക്ും മറ്റ് നേതാക്കള്‍ക്കും വധഭീഷണി ഉണ്ടെന്ന് ആര്‍എംപി നേതാവും കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ രമ. സിപിഎമ്മാണ് ഭീഷണിക്ക് പിന്നിലെന്നാണ് രമ ആരോപിക്കുന്നത്. പോലീസില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്നും ജനാധിപത്യ കേരളം പ്രതികരിക്കണമെന്നും രമ ആവശ്യപ്പെടുന്നു.

ഓര്‍ക്കാട്ടേരിയില്‍ ആര്‍എംപി ഓഫീസ് അടിച്ച് തകര്‍ത്ത് മണിക്കൂറുകള്‍ക്കകമാണ് രമയുടെ പ്രസ്താവന. ആര്‍എംപി ഓഫീസ് തകര്‍ത്തതിന് പിന്നില്‍ സിപിഎം ആണെന്ന് ആര്‍എംപി ആരോപിച്ചിരുന്നു.

shortlink

Post Your Comments


Back to top button