Latest NewsNewsGulf

വിദ്യാര്‍ത്ഥികള്‍ക്ക് പണി കൊടുത്ത് സൗദി; ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ലെവിയടയ്ക്കാന്‍ അധികൃതര്‍ സ്വീകരിച്ച പുതിയ തീരുമാനം ഇങ്ങനെ

ജിദ്ദ: ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ലെവി അടക്കേണ്ടതിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ ഫീസ് ഉയര്‍ത്താന്‍ ധാരണയായി. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ പുറത്തിറക്കി. അതേസമയം വര്‍ധനവിന്റെ തോത് സംബന്ധിച്ചു ഇപ്പോഴും ധാരണയായിട്ടില്ലെന്നാണ് അറിയാന്‍ സാധിക്കുന്നത്.

Also Read : ഷാര്‍ജയിലെ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ബോട്ടിന്റെ മാതൃകയില്‍ അണിനിരന്നെടുത്ത ചിത്രം ഗിന്നസ് റെക്കോര്‍ഡിലേയ്ക്ക്

എംബസി ഹയര്‍ബോര്‍ഡ് ചുമതലപ്പെടുത്തിയ നാലംഗ പ്രിന്‍സിപ്പല്‍മാരുടെ സമിതി ഇന്ത്യന്‍ അംബാസിഡര്‍ക്ക് ഇതു സംബന്ധിച്ചുള്ള വിഷയത്തില്‍ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫീസ് വര്‍ധന പാതുധാരണയിലെത്തിയത്. വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധിപ്പിച്ചും അധ്യാപകരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചുമാകും സ്‌കൂളുകള്‍ ലെവിയടക്കുക. ഓരോ സ്‌കൂളിലും ലെവിബാധ്യത വ്യത്യസ്തമായതിനാല്‍ ഫീസ് വര്‍ധന ഒരേ പോലെയായിരിക്കില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button