മുഖ്യമന്ത്രി പിണറായി വിജയനെ കാണണമെന്നാവശ്യപ്പെട്ട് കരയുന്ന ആദിഷ് എന്ന കുട്ടിയുടെ വീഡിയോ കുറച്ചുദിവസങ്ങൾക്ക് മുൻപാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇത് ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി ആദിഷിനെ നേരിൽ കാണാമെന്ന് ഉറപ്പും നൽകുകയുണ്ടായി. ഒടുവിൽ വാക്ക് പാലിച്ചിരിക്കുകയാണ് അദ്ദേഹം. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോഴാണ് മുഖ്യമന്ത്രി ആദിഷിനെ നേരില്‍ കണ്ടത്.
മുഖ്യമന്ത്രിയുടെ കൂടെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും കെകെ രാഗേഷ് എംപിയും ഉണ്ടായിരുന്നു. പിണറായിയ്ക്ക് അദ്ദേഹത്തിന്റെ ഫോട്ടോ സമ്മാനമായി നല്‍കിയ ശേഷം സെൽഫി എടുത്തശേഷമാണ് ആദിഷ് മടങ്ങിയത്.
Post Your Comments