അമ്മയുടെ മൃതദേഹം കണ്ട് തകര്‍ന്ന് നില്‍ക്കുമ്പോഴാണ് ആ മക്കള്‍ ഓര്‍ത്തത് മൃതദേഹം അടക്കാനുള്ള പണം കൈയ്യിലില്ലെന്ന്. വേല്‍മുരുകനും മോഹന്‍രാജും സ്വന്തം അമ്മയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ആശുപത്രി വാര്‍ഡുകളില്‍ കാശിന് വേണ്ടിയലഞ്ഞു. സ്വരുക്കൂട്ടിയ കാശ് ഒന്നിനും തികിഞ്ഞില്ല. മണിക്കൂറുകള്‍ കടന്നുപോയി. ആശുപത്രിയില്‍ വന്ന ആരോ രണ്ട് ആണ്‍മക്കളുടെ ദയനീയാവസ്ഥ ഡിണ്ടിഗല്‍ റോട്ടറി ക്ലബിന്റെ മുന്‍ പ്രസിഡന്റ് എസ്. ഇളങ്കോവനെ അറിയിച്ചു. ഇളങ്കോവന്റെ കനിവില്‍ പെറ്റമ്മയ്ക്ക് അവര്‍ യാത്രപറഞ്ഞു.
തമിഴ്‌നാട് ഡിണ്ടിഗല്ലിലെ കൂതംപട്ടിയിലാണ് സംഭവം. കൂലിപ്പണിക്കാരായ കാളിയപ്പന്റെയും വിജയയുടെയും മക്കളാണ് പതിനാല് വയസ്സുകാരന്‍ വേല്‍മുരുകനും, പതിനഞ്ചുവയസ്സുകാരന്‍ മോഹന്‍രാജും. ഒമ്പ് വയസുള്ള ഒരു അനുജത്തിയും ഇവര്‍ക്കുണ്ട്. 15 വര്‍ഷം മുമ്പ് കാളിയപ്പന്‍ ഇവരെ വിട്ട് പോയിരുന്നു. അമ്മയാണ് പിന്നീട് ഈ മൂന്ന് മക്കളെയും പോറ്റിയത്. ഇതിനിടെയാണ് വിജയ മരിച്ചത്. ആശുപത്രിക്കാര്‍ പറഞ്ഞു മുതിര്‍ന്നവരെ കൂട്ടിക്കൊണ്ടുവരാന്‍ എന്നാല്‍ ആകെയുള്ള ബന്ധു വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല.
കുട്ടികളുടെ നിസ്സഹായവസ്ഥ പെട്ടെന്നുതന്നെ ജില്ലാകളക്ടറുടെ അടുക്കലുമെത്തി. വൈകാതെ തന്നെ ഇളങ്കോവനും സഹായവുമായെത്തി. കുട്ടികളുടെ പഠനം ഏറ്റെടുക്കുമെന്നും അറിയിച്ചു. സ്വന്തമായി ജോലിചെയ്ത് അനിയത്തിയെയും അനിയനെയും പഠിപ്പിക്കുമെന്നാണ് മോഹന്‍ പറയുന്നത്.
Post Your Comments