തായ്വാന്‍: നില്‍ക്കുന്ന കെട്ടിടം ഭൂചലനത്തില്‍ ശക്തമായി കുലുങ്ങുന്നു. ആരാണെങ്കിലും ഇത്തരം ഒരു അവസ്ഥയില്‍ സ്വന്തം ജീവന്‍ രക്ഷിക്കാനേ ശ്രമിക്കൂ. എന്നാല്‍ തായ്വാനിലെ നേഴ്‌സ്മാരാണ് ഇവിടെ വ്യത്യസ്തരായിരിക്കുന്നത്. ഭൂമിയിലെ മാലാഖമാര്‍ തന്നെയാണ് തങ്ങള്‍ എന്ന് തെളിയിച്ചിരിക്കുകയാണ് അവര്‍. ഭൂചലനത്തില്‍ വിറച്ച ആശുപത്രിയിലെ ഇന്‍ക്യൂബേറ്ററില്‍ കഴിഞ്ഞ നവജാത ശിശുക്കളെ സ്വന്തം ജീവന്‍ ത്യജിച്ച് നഴ്സുമാര്‍ ചേര്‍ത്തുവെച്ചിരിക്കുകയാണ് ഇവര്‍. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാണ്.
ആശുപത്രിയിലെ ഇന്‍ക്യുബേറ്ററില്‍ കഴിയുന്ന കുട്ടികളെ ശുശ്രൂഷിക്കുകയായിരുന്നു നഴ്സുമാര്‍. പെട്ടെന്നാണ് കെട്ടിടത്തെ പിടിച്ചു കുലുക്കിയ വന്‍ ഭൂകമ്പം ഉണ്ടായത്. കെട്ടിടം പോലും തകര്‍ന്ന് നിലം പൊത്താന്‍ പോന്ന തരത്തിലുള്ള കുലുക്കം. ആരും സ്വന്തം ജീവനും കൊണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സന്ദര്‍ഭം. ഇൗ സാഹചര്യത്തിലാണ് നഴ്‌സുമാര്‍ കുട്ടികളെ ചേര്‍ത്ത് പിടിച്ചത്.
മറിഞ്ഞു വീഴാന്‍ തുടങ്ങിയ ഇന്‍ക്യുബേറ്ററുകളെ നഴ്‌സുമാര്‍ പിടിച്ചു നിര്‍ത്തി. കുഞ്ഞുങ്ങള്‍ക്കൊപ്പം നില കൊള്ളുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ജനനന്മയ്ക്കായി ആകാശത്തു നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്ന യഥാര്‍ത്ഥ മാലാഖമാരാണ് ഇവരെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്.
Post Your Comments