ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദർശനം ഇന്ന് ആരംഭിക്കും. പലസ്തീൻ, യുഎഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളാണ് മോദി സന്ദർശിക്കുന്നത്. ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പലസ്തീനും ഒമാനും സന്ദർശിക്കുന്നത്. നരേന്ദ്ര മോദിയെ ശ്രേഷ്ഠ അതിഥിയെന്നാണ് പലസ്തീൻ വിശേഷിപ്പിച്ചത്. മൂന്ന് രാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് നരേന്ദ്ര മോദിയുടെ സന്ദർശനം.
നരേന്ദ്ര മോദിയുടെ പലസ്തീൻ സന്ദർശനത്തെ ഏറെ ആകാംഷയോടെയാണ് മറ്റ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. പലസ്തീൻ പ്രസിഡന്റ് മോദിക്ക് ഉച്ചവിരുന്ന് നൽകും. തുടർന്ന് ഉഭയകക്ഷി ചർച്ചകൾ നടക്കും. ഇത് രണ്ടാം തവണയാണ് യുഎഇയിൽ മോദി സന്ദർശനം നടത്തുന്നത്.
Read also :പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം ഇന്ന് ആരംഭിക്കും
Post Your Comments