സെലിബ്രിറ്റികളുടെ വ്യാജ പോണ്‍ വീഡിയോ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഡീപ്പ് ഫേക്ക്‌സിന് റെഡ്ഡിറ്റും പോണ്‍ഹബ്ബും നിരോധനം ഏര്‍പ്പെടുത്തി. ഡീപ്പ് ഫേക്ക്സ് കൊണ്ട് നിര്‍മ്മിച്ച വ്യാജ വീഡിയോ ആണെന്ന വിവരം ലഭിച്ചാല്‍ വീഡിയോകള്‍ നീക്കം ചെയ്യുമെന്ന് പോണ്‍ ഹബ്ബ് വ്യക്തമാക്കുന്നു.
ഇത്തരം വീഡിയോകളുടെ നിരോധനം പോണ്‍ഹബ്ബിന് തന്നെ പണിയാകുമെന്നാണ് വിലയിരുത്തല്‍. പോണ്‍ഹബ്ബിന്റെ വലിയതോതിലുള്ള കാഴ്ചക്കാര്‍ നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍.
ഇത്തരം സംവിധാനങ്ങളുടെ ഉറവിടമെന്ന് ഇന്റര്‍നെറ്റ് ലോകം ആരോപണം ഉന്നയിക്കുന്ന റെഡ്ഡിറ്റും ഡീപ്പ് ഫേക്ക്സിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഫെയ്സ് സ്വാപ്പ് (മുഖം മാറ്റുന്ന) ചെയ്യുന്ന സംവിധാനമാണിത്.
ഗൂഗിളില്‍നിന്ന് തെരഞ്ഞാല്‍ ലഭിക്കുന്ന ചിത്രങ്ങളും മറ്റും ഉപയോഗിച്ച് വളരെ സിംപിളായിട്ടാണ് ഫെയ്സ് സ്വാപ്പിംഗ് നടത്തി വ്യാജ അശ്ലീല വീഡിയോകള്‍ നിര്‍മ്മിക്കുന്നത്.
Post Your Comments