കൊല്‍ക്കത്ത: സിപിഎം പാര്‍ട്ടി ബംഗാള്‍ ഘടകം വന്‍ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ സാമ്പത്തികമായും സിപിഎം പിന്നോട്ട് പോവുകയാണ്. ഫണ്ട് ശേഖരണത്തിനായി പാര്‍ട്ടി ഓഫീസ് വാടകയ്ക്ക് കൊടുക്കാനുള്ള തീരുമാനത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. ബുര്‍ദ്വാന്‍ ജില്ലയിലെ ഗുസ്‌കാര പ്രദേശത്തുള്ള പാര്‍ട്ടി ഓഫീസാണ് വാടകയ്ക്ക് കൊടുത്തത്.
പ്രദേശത്തെ ഒരു വ്യവസായിക്ക് അഞ്ച് വര്‍ഷത്തേക്കാണ് ഓഫീസ് വാടകതയ്ക്ക് കൊടുത്തത്. ഔസ്ഗ്രാം അസംബ്ലി നിയോജക മണ്ഡലത്തിന്റെ കീഴില്‍ വരുന്നതാണ് ഗുസ്‌കാര. 1971 മുതല്‍ 2015 വരെ ഇവിടെ ജയിച്ചിരുന്നത് സിപിഎം ആണ്. എന്നാല്‍ 2016ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് സീറ്റ് കൈയ്യടക്കി.
രണ്ട് നിലയുള്ള പാര്‍ട്ടി ഓഫീസിന് 15,000 രൂപയാണ് വാടക. പാര്‍ട്ടിയുടെ സൈന്‍ ബോര്‍ഡ് ഓഫീസില്‍ നിന്നും എടുത്ത് മാറ്റി. മാത്രമല്ല മാര്‍ക്‌സ്, ലെനിന്‍, മുജാഫര്‍ അഹമ്മദ്, ജ്യോതി ബസു എന്നിവരുടെ ചിത്രങ്ങള്‍ക്ക് പകരം ഗണപതി, ലക്ഷ്മി തുടങ്ങിയ ദൈവങ്ങളുടെ ചിത്രങ്ങള്‍ ഓഫീസില്‍ സ്ഥാപിക്കുകയും ചെയ്തു.
പ്രദേശത്ത് ഇനി പാര്‍ട്ടിക്ക് അധികാരം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ തന്നെ പാര്‍ട്ടി ഓഫീസ് നടത്തിക്കൊണ്ട് പോകുവാനും ബുദ്ധിമുട്ടാണ്. മാത്രമല്ല ലോക്കല്‍ കമ്മറ്റിയും സോണല്‍ കമ്മറ്റിയും കൂട്ടിയോജിപ്പിച്ച് ഒറ്റ കമ്മിറ്റിയാക്കി. ജില്ല കമ്മറ്റിയുടെ കീഴില്‍ ഒരു ഏരിയ കമ്മറ്റി മാത്രമാണ് ഇവിടെയുള്ളത്. അതിനാല്‍ തന്നെ പാര്‍ട്ടി ഓഫീസ് വടകയ്ക്ക് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ലോക്കല്‍ അംഗങ്ങള്‍ പറഞ്ഞു.
സിപിഎമ്മിന് പ്രദേശത്തെ ശക്തി ക്ഷയിച്ചുവെന്നാണ് ഇതിനെ കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രതികരിച്ചത്. ബംഗാളിലെ പണക്കൊഴുപ്പുള്ള പാര്‍ട്ടികളില്‍ ഒന്നാണ് സിപിഎം എന്നും തൃണമൂല്‍ കോണ്‍ഗ്രസ്സ് പറഞ്ഞു.
Post Your Comments