Latest NewsNewsInternational

ലൈംഗികബന്ധത്തെ സുരക്ഷിതമാക്കുന്ന കോണ്ടങ്ങള്‍ ചിലപ്പോഴെല്ലാം സുരക്ഷിതമാകാറില്ല : അതിനുള്ള കാരണം വജൈനല്‍ ബ്ലീഡിംഗ് ഉള്ള സമയങ്ങളില്‍..

‘സുരക്ഷിത ദിനങ്ങളിലും വജൈനല്‍ ബ്ലീഡിംഗ് ഉള്ള സമയങ്ങളിലും പലരും ഗര്‍ഭധാരണം ഒരിക്കലും സംഭവിക്കുകയില്ല എന്ന് കരുതി മുന്‍കരുതലുകള്‍ ഇല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്. ഇത് ശരിയല്ല. Safe days are not always safe! സ്ത്രീകളില്‍ ഓവുലേഷന്‍ സൈക്കിള്‍ എപ്പോഴും കൃത്യം ആകണം എന്ന് നിര്‍ബന്ധം ഒന്നുമില്ല. അതിനു വ്യത്യാസങ്ങള്‍ വരാം. അത് പോലെ വജൈനല്‍ ബ്ലീഡിംഗ് എല്ലാം ആര്‍ത്തവം തന്നെ ആകണം എന്നും നിര്‍ബന്ധമില്ല, സ്‌പോട്ടിംഗ് പോലെയുള്ള അവസരങ്ങളിലും ബ്ലീഡിംഗ് വരാം. സ്ത്രീകളുടെ ശരീരത്തില്‍ 2-5 ദിവസം വരെ ബീജാണുക്കള്‍ ജീവനോട് ഇരിക്കുന്നതാണ്. ആയതിനാല്‍ ഓവുലേഷന്‍ നേരത്തെ സംഭവിച്ചാല്‍ അത് ഗര്‍ഭത്തിലേക്ക് നീങ്ങാവുന്നതാണ്.

കോണ്ടത്തിന്റെ ചരിത്രം

മെഡിറ്ററേനിയന്‍ കടലിലെ അഞ്ചാമത്തെ വലിയ ദ്വീപും ഗ്രീക്ക് ദ്വീപുകളില്‍ ഏറ്റവും വലിയതുമാണ് ക്രീറ്റ്. ഗ്രീസിന്റെ സാംസ്‌ക്കാരിക പാരമ്പര്യത്തില്‍ ക്രീറ്റ് നിര്‍ണ്ണായകമായ പല സ്വാധീനങ്ങളും ചെലുത്തിയിട്ടുണ്ട്. ഗ്രീക്ക് പുരാണങ്ങള്‍ പ്രകാരം ക്രീറ്റിന്റെ ആദ്യ രാജാവാണ് മിനോസ്. വെങ്കലയുഗം അഥവാ ബ്രോണ്‍സ് ഏജില്‍ നിന്നുള്ള രേഖകളില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന രാജാക്കന്മാരില്‍ ഒരാളും മീനോസ് ആണ്. ഇദ്ദേഹത്തിനു പക്ഷെ ഒരു ശാപം ഉണ്ടായിരുന്നു ഓരോ തവണ ശുക്ലസ്ഖലനം നടക്കുമ്പോഴും അതില്‍ നിന്ന് സര്‍പ്പങ്ങളും, തേളുകളും വരികയും പങ്കാളിയെ അവ കൊല്ലുകയും ചെയ്യും എന്ന ശാപം.

രാജാവിന്റെ ദാസനായ പ്രോക്രിസ് ഇതിനു ഒരു പോംവഴിയായി ആട്ടിന്റെ കുടല്‍ വൃത്തിയാക്കി ലിംഗത്തെ കവചം ചെയ്തു ഉപയോഗിച്ചാല്‍ മതിയെന്നു കണ്ടെത്തുകയും മിനോസ് രാജാവ് അങ്ങനെ ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇതല്ല മീനോസ് രാജാവിന്റെ പത്‌നിയില്‍ ആയിരുന്നു കുടല്‍ ഉപയോഗിച്ചത് എന്നുമുള്ള ധാരാളം വ്യത്യസ്തമായ ആഖ്യാനങ്ങള്‍ ഈ കഥയുടേതായിട്ടുണ്ട്. എന്തയാലും കോണ്ടത്തിന്റെ ആദ്യ ഉപയോഗമായി വായിച്ചൊരു ഐതിഹ്യ കഥയാണ് ഇത്.

ആദ്യകാലങ്ങളില്‍ ഗര്‍ഭനിരോധന പരീക്ഷണങ്ങള്‍ എല്ലാം തന്നെ സ്ത്രീകളിലായിരുന്നു നടത്തിയിരുന്നത്.

കോണ്ടത്തിന്റെ ആദ്യ രൂപങ്ങള്‍

ചരിത്രത്തില്‍നിന്നും നോക്കിയാല്‍ യോനിയുടെ ഉള്ളില്‍ വയ്ക്കുന്ന ഷീറ്റുകളായും, മൃഗങ്ങളുടെ കുടല്‍ എടുത്ത് കഴുകി കെട്ടിയും ‘ഫീമെയില്‍ കോണ്ടങ്ങള്‍’ എന്ന രീതിയില്‍ ശുക്ലത്തെ തടയാന്‍ പലപ്പോഴായി ഉപയോഗിച്ചിട്ടുണ്ട്. ആദ്യകാലങ്ങളില്‍ ഗര്‍ഭനിരോധന പരീക്ഷണങ്ങള്‍ എല്ലാം തന്നെ സ്ത്രീകളിലായിരുന്നു നടത്തിയിരുന്നത്. അതിനു ശേഷം പുരുഷലിംഗത്തെ സില്‍ക്ക് തുണി കൊണ്ടോ, ആട്ടിന്റെയോ ചെമ്മരിയാടിന്റെയോ കുടലുകള്‍ കൊണ്ടോ കവചം ചെയ്തു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഗര്‍ഭനിരോധന സാധ്യത നല്‍കുന്നു എന്ന് നിരിക്ഷിക്കപ്പെട്ടിരുന്നു.

സില്‍ക്ക് തുണി, ചണത്തുണി, മൃഗങ്ങളുടെ കുടല്‍ (പ്രത്യേകമായും ആട്ടിന്റെ),മൃഗത്തോല്‍ തുടങ്ങി പല വസ്തുകളില്‍ നിന്നും മനുഷ്യന്‍ ഇന്ന് കാണുന്ന കോണ്ടത്തിന്റെ ആദ്യ രൂപങ്ങള്‍ ഉണ്ടാക്കി. ഗര്‍ഭനിരോധനം എന്നതിനെക്കാളും ലൈംഗികത വഴി പകരുന്ന രോഗങ്ങളെ പരിമിതിപ്പെടുത്തുക ആയിരുന്നു അവ ചെയ്തിരുന്നു.

പതിനാറാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ജീവിച്ചിരുന്ന ഒരു പ്രമുഖ ശരീരശാസ്ത്ര ഗവേഷകനും ചികിത്സകനും ആയിരുന്നു ഗാബ്രിയലീ ഫാലോപ്പിയോ. മനുഷ്യശരീരത്തിന്റെ ആന്തരിക ഘടനയെക്കുറിച്ച് പ്രധാനപ്പെട്ട പല കണ്ടെത്തലുകളും ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഇന്ന് നമ്മള്‍ വിളിക്കുന്ന സ്ത്രീകളിലെ ‘fallopian tubes’ കണ്ടെത്തുന്നതും ഇദ്ദേഹമാണ് ആ പേര് ഇദ്ദേഹത്തോട് ഉള്ള ബഹുമാനാര്‍ഥം നല്‍കിയതാണ്. ഫാലോപ്പിയോ 1100 പുരുഷന്മാരില്‍ നടത്തിയ പരീക്ഷണം വഴി, അന്നത്തെ കോണ്ടത്തിന്റെ ആദ്യ രൂപങ്ങള്‍, അനേകായിരം മനുഷ്യരെ കൊന്ന സിഫിലിസ് പോലെയുള്ള ലൈംഗിക രോഗങ്ങളുടെ പകര്‍ച്ചയെ വലിയ തോതില്‍ തടയുന്നു എന്ന് കണ്ടെത്തിയിരുന്നു. ഇത് ‘De Morbo Gallico’ എന്ന ബുക്കില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടും ഉണ്ട്

പതിനേഴാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ ചാള്‍സ് രണ്ടാമന്‍ രാജാവിനു ലൈംഗിക സുരക്ഷ എന്നര്‍ത്ഥത്തില്‍ കൊളോണല്‍ കോന്‍ഡം എന്നൊരു ചികിത്സകന്‍ ആട്ടിന്റെ കുടല്‍ കൊണ്ടൊരു ഗര്‍ഭനിരോധന ഉറ നിര്‍മ്മിച്ച് കൊടുത്തതായും ഇദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താനാണ് ‘കോണ്ടം’ എന്ന പേരു പിന്നിട്ട് ഉപയോഗിച്ച് പോന്നതും എന്നും പറയപ്പെടുന്നു. അങ്ങനെയല്ല പാത്രം എന്നാര്‍ത്ഥം വരുന്ന ‘condus’ എന്ന ലാറ്റിന്‍ വാക്കിന്റെയും കുടല്‍ എന്നര്‍ത്ഥം വരുന്ന ‘kemdu’ എന്നൊരു പേര്‍ഷ്യന്‍ വാക്കിന്റെയും കൂടിച്ചേരല്‍ വഴിയാണ് ‘കോണ്ടം’ എന്ന വാക്ക് വരുന്നത് എന്ന അഭിപ്രായവും ഉണ്ട്.

ലാറ്റെക്‌സ് കോണ്ടങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കടന്നു വരുന്നത്

ലാറ്റെക്‌സ് കോണ്ടങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കടന്നു വരുന്നത്

റബര്‍, ലാറ്റെക്‌സ് കോണ്ടങ്ങള്‍

പത്തൊമ്പതാം നൂറ്റാണ്ടില്‍ ചാള്‍സ് ഗുഡ് ഇയര്‍ എന്ന അമേരിക്കന്‍ രസതന്ത്രജ്ഞന്‍ rubber vulcanization എന്ന ടെക്‌നിക് കണ്ടു പിടിക്കും വഴിയാണ് റബര്‍ കോണ്ടങ്ങള്‍ വരുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ റബര്‍ എന്ന് പറഞ്ഞാല്‍ ഇന്ന് കോണ്ടം എന്നൊരു അര്‍ഥം കൂടിയിട്ടുണ്ട്. പ്രകൃതിയില്‍ നിന്ന് കിട്ടുന്ന റബറില്‍ സള്‍ഫര്‍ ചേര്‍ക്കും വഴി അതിന്റെ ഇലാസ്തികതയും ബലവും വര്‍ദ്ധിപ്പിക്കുന്ന രീതിയാണ് rubber vulcanization. 1855യിലാണ് ആദ്യത്തെ റബര്‍ കോണ്ടം നിര്‍മ്മിക്കുന്നത്. മൃഗങ്ങളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന കോണ്ടങ്ങളെക്കാളും ഉറപ്പും വില കുറവും നിര്‍മാണത്തില്‍ ഉള്ള എളുപ്പവും റബര്‍ കോണ്ടത്തിന്റെ പ്രചാരം വര്‍ദ്ധിപ്പിച്ചുവെങ്കിലും ദരിദ്രരുടെ ഇടയില്‍ ഇതിനുള്ള പ്രചാരം കുറവ് ആയിരുന്നു.

അമിത വിലയും മതിയായ ലൈംഗിക വിദ്യഭ്യാസത്തിന്റെ കുറവും ഇതിന്റെ കാരണങ്ങള്‍ ആയി ചൂണ്ടി കാണിക്കാം. ഇന്ന് ഏറെ പ്രചാരത്തിലുള്ള ലാറ്റെക്‌സ് കോണ്ടങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കടന്നു വരുന്നത്. വളരെ ഉയര്‍ന്ന ഇലാസ്തികതയും, ബലവും അവയ്ക്കുണ്ട്. ആദ്യമുള്ള വലിപ്പത്തിന്റെ എട്ടരട്ടിയോളം ലാറ്റെക്‌സ് കോണ്ടങ്ങള്‍ക്കു പൊട്ടാതെ വികസിക്കാന്‍ പറ്റും. ഇന്ന് പോളിയൂറിത്തീനും മറ്റും അടിസ്ഥാനമാക്കിയ കൃത്രിമ കോണ്ടങ്ങളുണ്ട്. കോണ്ടങ്ങളില്‍ അധികവും ഇന്ന് പുരുഷന്മാരുടേത് ആണെങ്കിലും സ്ത്രീകള്‍ക്ക് യോനിയ്ക്കുള്ളില്‍ വയ്ക്കാവുന്ന കോണ്ടങ്ങളും വിപണിയില്‍ ലഭ്യമാണ്. കോണ്ടത്തിന്റെ ഗര്‍ഭനിരോധന ക്ഷമത വര്‍ദ്ധിപ്പിക്കാനായി സ്‌പെമിസൈഡുകള്‍ ആഡ് ചെയ്യാറുമുണ്ട്. ഇന്ന് എയിഡ്‌സ് പോലെയുള്ള ലൈംഗിക രോഗങ്ങളെ പറ്റി ജനം ബോധവാന്മാരായി മാറുന്നതും ഗര്‍ഭനിരോധനത്തിന്റെ ആവശ്യകത മനസ്സിലാവുകയും ചെയ്യുന്നതില്‍ വന്ന മാറ്റം കോണ്ടത്തിന്റെ ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും മതപരമായ കാരണങ്ങള്‍ ഉള്‍പ്പെടെ ഉള്ള വിഷയങ്ങള്‍ കൊണ്ട് കോണ്ടം ഉപയോഗിക്കാതെ ഇരിക്കുന്നവരും ഇനി ഉപയോഗിക്കുന്നത് തന്നെ തെറ്റായി ചെയ്യുന്നവരും ഉണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഫലപ്രദമായ അവശ്യ മരുന്നുകളുടെ ലിസ്റ്റില്‍ കോണ്ടത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നു. പുരുഷകോണ്ടങ്ങള്‍ ഏറ്റവും കൃത്യമായി ഉപയോഗിക്കുന്നത് വഴി 98% അവസരങ്ങളിലും ഗര്‍ഭധാരണം ഒഴിവ് ആകാന്‍ പറ്റും പക്ഷെ സാധാരണ ഉപയോഗത്തില്‍ ഇത് 82% മാത്രമാണ്. സ്ത്രീകളുടെ കോണ്ടത്തിന്റെ ക്ഷമത സാധാരണ ഉപയോഗത്തില്‍ 75% -82% ആണ്. അവയെ internal condoms എന്നാണ് വിളിക്കുന്നത്. ഗോനെറിയ, ഹെപ്പറ്റൈറ്റിസ്-ബി, എയിഡ്‌സ് തുടങ്ങി അനവധി ലൈംഗിക രോഗങ്ങളുടെ പകര്‍ച്ചയെ പ്രതിരോധിക്കാന്‍ കോണ്ടം ഫലപ്രദമാണ്. കോണ്ടം ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളാണ് ഞാന്‍ ഇനി പറയാന്‍ പോകുന്നത്.

ഫാര്‍മസി ഷോപ്പില്‍ ചെന്ന് എത്രയും വേഗം ആരും കാണാതെ കോണ്ടം വാങ്ങി കൊണ്ട് വരുന്നവരാണ് മിക്കവരും അത് ശരിയല്ല. കോണ്ടം വാങ്ങുമ്പോള്‍ അതിന്റെ വലിപ്പം നോക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ് അല്ലാത്തപക്ഷം ശുക്ലം ലീക്ക് ചെയ്യാന്‍ ഇടയുണ്ട്. അത് പോലെ തന്നെ ചില ആളുകളില്‍ ലാറ്റെക്‌സ് അലര്‍ജി സൃഷ്ടിക്കുന്നതിനാല്‍ സിന്തറ്റിക് കോണ്ടങ്ങള്‍ അവര്‍ ഉപയോഗിക്കണം. കോണ്ടം ഇട്ടുമ്‌ബോള്‍ അത് നേരെ തന്നെയാണെന്നും അല്ലാതെ തല തിരിഞ്ഞു അല്ലായെന്നും ഉറപ്പ് ആകേണ്ട ആവശ്യമുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കോണ്ടം മാറ്റി പുതിയത് എടുക്കണം. കോണ്ടത്തിന്റെ റാപ്പര്‍ പൊട്ടിക്കുമ്പോള്‍ മൂര്‍ച്ച ഉള്ള വസ്തുകള്‍ ഒന്ന് ഉപയോഗിക്കരുത്.

സ്ത്രീകളുടെ കോണ്ടത്തെപ്പറ്റി പറഞ്ഞല്ലോ. ഒരിക്കലും അതും പുരുഷന്മാരുടെ കോണ്ടവും ഒന്നിച്ചു ഉപയോഗിക്കരുത്. രണ്ടു കോണ്ടങ്ങള്‍ ഒന്നിച്ചു ഉപയോഗിച്ചാല്‍ പരസ്പരം ഉരഞ്ഞു പൊട്ടല്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

നീളമുള്ള നഖത്തിന്റെ അഗ്രം കൊണ്ട് കോണ്ടം പൊട്ടാന്‍ ഇടയുള്ളത് കൊണ്ട് ഉപയോഗിക്കുമ്‌ബോള്‍ അത് ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. ചില ആളുകള്‍ ലൈംഗിക ബന്ധം തുടങ്ങി ശുക്ലസ്ഖലനം സംഭവിക്കാന്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ മാത്രം കോണ്ടം ഇടാറുണ്ട്. ഇത് ശരിയല്ല സ്ഖലനം മുന്‍പ് വരുന്ന pre-ejaculatory flui/precumയില്‍ മുമ്പ് വന്ന ബീജാണുക്കള്‍ ഉണ്ടാകാന്‍ ചെറിയ ഇടയുണ്ട്. അത് ഗര്‍ഭത്തിലേക്ക് നയിക്കാം. Pull-out ചെയ്യുന്നവര്‍ക്കും ഈ പ്രശ്‌നമുണ്ട്. കോണ്ടം ഉപയോഗിക്കുമ്പോള്‍ ഒരിക്കല്‍ ഉദ്ധാരണം നഷ്ടം ആയാലോ, കോണ്ടം മടങ്ങി പോയാലോ ലൈംഗിക ബന്ധം തുടരുന്നു എങ്കില്‍ പുതിയ കോണ്ടം ഉപയോഗിക്കണം, ഒരിക്കല്‍ സ്ഖലനം സംഭവിച്ചതിന് ശേഷവും ഇങ്ങനെ തന്നെ. അല്ലാത്തപക്ഷം കോണ്ടത്തിന്റെ സൈഡിലൂടെ ശുക്ലം ഊര്‍ന്നു യോനിയില്‍ എത്താന്‍ ഇടയുണ്ട്. Never re-use condom in any manner.

ലാറ്റെക്‌സ് കോണ്ടങ്ങള്‍ വായുവും ആയി എക്‌സ്‌പോസ് ആയാല്‍ ഡ്രൈ ആയി പൊട്ടി പോകാന്‍ ഇടയുണ്ട്

ലാറ്റെക്‌സ് കോണ്ടങ്ങള്‍ വായുവും ആയി എക്‌സ്‌പോസ് ആയാല്‍ ഡ്രൈ ആയി പൊട്ടി പോകാന്‍ ഇടയുണ്ട്

ഫ്‌ളേവേഡ് കോണ്ടങ്ങള്‍

സാധാരണ ലാറ്റക്‌സ് കോണ്ടത്തിന്റെ സ്വാദ് അത്ര രസകരം ആകണം എന്നില്ല. ഇതിനാല്‍ വദനസുരതം അഥവാ ഓറല്‍ സെക്‌സ് ചെയ്യുമ്പോള്‍ ഉപയോഗിക്കാനുള്ള തരം പ്രത്യേകമായി ഏതെങ്കിലും രുചി നല്‍കിയിട്ടുള്ള കോണ്ടങ്ങളാണ് ഫ്‌ളേവേഡ് കോണ്ടങ്ങള്‍. ഉദാഹരണത്തിന് സ്‌ട്രോബറിപ്പഴത്തിന്റെയോ, ചോക്ലേറ്റിന്റെയോ സ്വാദ് ചേര്‍ത്ത കോണ്ടങ്ങള്‍. വദനസുരതം ചെയ്യുന്നത് വഴി പകരാവുന്ന ലൈംഗിക രോഗങ്ങള്‍ (chlamydia, gonorrhea, herpes, syphilis etc ) കോണ്ടം ഉപയോഗിക്കും വഴി പ്രതിരോധിക്കാവുന്നതാണ്. ഫ്‌ളേവേഡ് കോണ്ടങ്ങള്‍ യോനി-ലിംഗ ലൈംഗിക ബന്ധങ്ങളില്‍ ഉപയോഗിക്കാന്‍ ഉള്ളതല്ല. അവയുടെ ഗര്‍ഭപ്രതിരോധ ക്ഷമത കുറവാണ്. എന്തെന്നാല്‍ ഗര്‍ഭപ്രതിരോധ കൊണ്ടങ്ങളില്‍ സ്‌പെമിസൈഡ് ഉണ്ട്. അത് ബീജങ്ങളെ നശിക്കുന്ന രാസപദാര്‍ത്ഥങ്ങളാണ്. അവ ഫ്‌ളേവേഡ് കോണ്ടങ്ങളില്‍ കാണണം എന്നില്ല . അത് പോലെ ഫ്‌ളേവേഡ് കോണ്ടങ്ങളില്‍ ഉള്ള മധുരം യോനിയില്‍ ഈസ്റ്റ് ഇന്‍ഫക്ഷന്‍ പോലെയുള്ള രോഗാവസ്ഥയിലേക്ക് നയിക്കാനും ഇടയുണ്ട്. കവറില്‍ vaginal friendly എന്ന് പ്രത്യേകം എടുത്തു പറയുന്നില്ല എങ്കില്‍ ഫ്‌ളേവേഡ് കോണ്ടം ഒരിക്കലും ഉപയോഗിക്കരുത്.

ലാറ്റെക്‌സ് കോണ്ടങ്ങള്‍ വായുവും ആയി എക്‌സ്‌പോസ് ആയാല്‍ ഡ്രൈ ആയി പൊട്ടി പോകാന്‍ ഇടയുണ്ട് ആയതിനാല്‍ എപ്പോഴും ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കണം. പക്ഷെ ഒരിക്കലും oil based lubricants ലാറ്റക്‌സ് കോണ്ടത്തില്‍ ഉപയോഗിക്കരുത് അത് പൊട്ടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. കോണ്ടം ഉപയോഗിക്കും മുമ്ബ് അവയുടെ കാലാവധി കാണിക്കുന്ന ഡേറ്റ് നോക്കണം അത് പോലെ കോണ്ടം ഒരിക്കലും അമിത ചൂടും തണുപ്പും മര്‍ദ്ദവും വരുന്ന ഇടങ്ങളില്‍ സൂക്ഷിക്കാന്‍ പാടില്ല. പേഴ്‌സില്‍ കോണ്ടം ഇട്ടു കൊണ്ട് നടക്കുന്നവരുണ്ട് അത് ഒരിക്കലും ശരിയല്ല. കോണ്ടം ലൈംഗിക ബന്ധത്തിന് ശേഷം ഊരുന്നതും ശ്രദ്ധിച്ചു വേണം. യോനിയില്‍ നിന്ന് മാറി നിന്ന് സാവധാനം വേണം ഊരി എടുക്കാന്‍. അതിനു ശേഷം മുകളില്‍ കെട്ടി ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞുകെട്ടി വേസ്റ്റ് ബോക്‌സില്‍ ഇടണം.

ഇന്ത്യയില്‍ ഇന്നും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ നോക്കുക എന്നത് സ്ത്രീകളുടെ ഉത്തരവാദിത്തം മാത്രമായി കാണുന്ന രീതിയുണ്ട് ഇത് ശരിയല്ല. സുരക്ഷിതമായ ലൈംഗികത എല്ലാവരും ശീലിക്കേണ്ട ആവശ്യമുണ്ട്. കോണ്ടം ഗര്‍ഭനിരോധന ഉറ എന്ന പേരിലാണ് അറിയപ്പെടുന്നത് എങ്കിലും അത് എയിഡ്‌സ് ഉള്‍പ്പെടെയുള്ള ലൈംഗിക-പകര്‍ച്ച രോഗങ്ങളെ പ്രതിരോധിക്കാന്‍ ഉത്തമ മാര്‍ഗ്ഗമാണ്. ആയതിനാല്‍ മറ്റ് contraceptive മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നു എങ്കിലും കോണ്ടം ഒപ്പം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അത് പോലെ ഒരു ഗര്‍ഭപ്രതിരോധ മാര്‍ഗ്ഗവും 100% ഫലപ്രദം അല്ലാത്തതിനാല്‍
ഒപ്പം കോണ്ടം ഉപയോഗിക്കുന്നത് ഗര്‍ഭപ്രതിരോധ ക്ഷമത വര്‍ദ്ധിപ്പിക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button