
കൊച്ചി: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന തൃപ്പൂണിത്തുറ ശിവശക്തി യോഗ സെന്ററിനെതിരായ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. സെന്ററിനെതിരായ മൂന്ന് കേസുകളാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.സംഭവത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കും.
അന്വേഷണത്തിന്റെ ഭാഗമായ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി. ഗൂഢാലോചന, മര്‍ദനം, ബലം പ്രയോഗിച്ച് തടഞ്ഞുവെക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ചുമത്തി നേരത്തെ,പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Post Your Comments