Latest NewsNewsGulf

ഭര്‍ത്താവിന് വൃത്തിയില്ല; വിവാഹമോചനം തേടി ഭാര്യ കോടതിയില്‍

യു.എ.ഇ: ഭര്‍ത്താവിന് വൃത്തിയില്ലെന്ന കാരണത്താല്‍ വിവാഹമോചനം തേടി യുവതി കോടതിയില്‍. ഭര്‍ത്താവിന് വൃത്തിയെല്ലെന്നും ഭര്‍ത്താവിന് എന്തു കാര്യം വേണമെങ്കിലും തന്റെ സബായം എപ്പോഴും വേണമെന്നാണ് യുവതിയുടെ പരാതി. ഇതുമായി തനിക്ക് ഇനിയും മുന്നോട്ട് പോകാനാകില്ലെന്നും തനിക്ക് വിവാഹ മോചനം ആവശ്യമാണെന്നുമാണ് യുവതിയുടെ പരാതി.

ഇവര്‍ക്ക് അഞ്ചു മക്കളാണുള്ളത്. എന്നാല്‍ മറ്റാരോ തന്റെ വൃത്തിയെകുറിച്ച് ഭാര്യയോട് പറഞ്ഞുവെന്നും അന്നുമുതലാണ് അവള്‍ക്ക് തന്നെ വേണ്ടാതായതെന്നും ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞു. അതേസമയം
ഭര്‍ത്താക്കന്‍മാരില്‍ നിന്നും വേര്‍പിരിഞ്ഞതിനു ശേഷം കൂടുതല്‍ മെച്ചപ്പെട്ട ജീവിതം നയിക്കുമെന്ന് സ്ത്രീകള്‍ കരുതുന്നതിനാല്‍ വിവാഹമോചനങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാവുന്നതെന്ന് നിയമോപദേശകന്‍ മൊഹമ്മദ് സുഹാദ് അഹ്മദ് പറഞ്ഞു.

ഇരുവരേയും കോടതി കൗണ്‍സിലിങ്ങിന് നിര്‍ദേശിച്ചിരിക്കുകയാണ് കോടതി. എന്നാല്‍ കൗണ്‍സ,ിലിങ്ങിന് ശേഷവും ഭര്‍ത്താവിനെ വേണ്ട എന്നുതന്നെയാണ് കോടതിയുടെ അഭിപ്രായമെങ്കില്‍ അവര്‍ക്ക് കോടതി വിവാഹമോചനം നല്‍കുമെന്നും കോടതി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button