കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ പോയവാരത്തിലെ ഏറ്റവും മികച്ച ഗോളായി കേരള ബ്ലാസ്റ്റേഴ്സ് താരം ജാക്കിചന്ദ് സിംഗിന്റെ ഗോള്‍ തിരഞ്ഞെടുത്തു. പൂനെ സിറ്റിക്കെതിരായ മത്സരത്തില്‍ ജാക്കിചന്ദ് നേടിയ ലോംഗ് റേഞ്ച് ഗോളാണ് പുരസ്കാരത്തിന് അര്‍ഹമായത്.
അതേസമയം ഈ മത്സരത്തില്‍ തന്നെ ഇഞ്ചുറി ടൈമില്‍ മലയാളി താരം സികെ വിനീത് നേടിയ ഗോളാണ് രണ്ടാം സ്ഥാനത്ത്. നേരത്തെ, ഇരു താരങ്ങളുടെയും ഗോളുകള്‍ക്ക് തുല്യ വോട്ടുമായി മുന്നിലായിരുന്നു. 48.9 ശതമാനം വോട്ടുകളോടെയാണ് ജാക്കിചന്ദിന്റെ ഗോള്‍ മികച്ചതായി തെരഞ്ഞെടുത്തത്.
അതേസമയം, ഗോള്‍ ഓഫ് ദ വീക്ക് പോരാട്ടത്തിനുണ്ടായിരുന്ന മറ്റു രണ്ട് ഗോളുകള്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളേക്കാള്‍ ഏറെ പിന്നിലായിരുന്നു.
Post Your Comments