ബല്ലിയ : ഉത്തര്‍പ്രദേശില്‍ അധ്യാപികയുടെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അധ്യാപികയുടെ മര്‍ദ്ദനത്തിന് ഇരയായത്. ബല്ലിയ ജില്ലയിലെ രസ്ദ മേഖലയിലെ സ്കൂളിലാണ് സംഭവം നടന്നത്. സംഭവത്തില്‍ രജനി ഉപാധ്യ എന്ന അധ്യാപികയ്ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു.
അധ്യാപിക അടിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീഴുകയായിരുന്നു. കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹവുമായി കുട്ടിയുടെ ബന്ധുക്കള്‍ സ്കൂളിന് മുന്നില്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കും എന്ന് ഉറപ്പ് കിട്ടിയ ശേഷമാണ് ബന്ധുക്കള്‍ പിരിഞ്ഞ് പോയത്.
Post Your Comments