Latest NewsNewsGulf

ദുബായ് യൂണിവേഴ്സിറ്റി ക്യാംപസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

ദുബായ്•21 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ദുബായ് യൂണിവേഴ്സിറ്റി ക്യാംപസില്‍ വച്ച് ആത്മഹത്യ ചെയ്തതായി പോലീസ്. ഇയാള്‍ ക്യാംപസിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്ന് ദുബായ് പോലീസ് പറഞ്ഞു.

വിവരം ലഭിച്ചതനുസരിച്ച് രാവിലെ 10.30 ഓടെ എത്തിയ എമര്‍ജന്‍സി ടീം രക്തത്തില്‍ കുളിച്ചുകിടക്കുന്ന വിദ്യാര്‍ത്ഥിയെയാണ് കണ്ടത്. പരിശോധനയില്‍ ഇയാള്‍ മരിച്ചതായി സ്ഥിരീകരിച്ചു.

ഫീസ്‌ അടയ്ക്കാനായി പിതാവിനൊപ്പമാണ് വിദ്യാര്‍ത്ഥി യൂണിവേഴ്സിറ്റിയില്‍ എത്തിയതെന്ന് അടുത്ത സുഹൃത്തായ വിദ്യാര്‍ഥി പറഞ്ഞു. ശുചിമുറിയിലേക്ക് പോകുകയാണെന്നാണ് പിതാവിനോട് പറഞ്ഞത്. എന്നാല്‍ ഇയാള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

സംഭവത്തിന്‌ മുന്‍പുള്ള രാത്രിയും വിദ്യാര്‍ഥിയിമായി സംസാരിച്ചിരുന്നതായും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉള്ളതായി തോന്നിയിരുന്നില്ലെന്നും സുഹൃത്ത് പറഞ്ഞു. സംഭവം എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞുവെന്നും ഇയാള്‍ പറഞ്ഞു.

സംഭവത്തിന്‌ പിന്നിലെ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button