Latest NewsAlpam Karunaykku VendiNews

കാൻസർ ബാധിച്ച മാതാവിനെ നോക്കാന്‍ ജോലി ഉപേക്ഷിച്ചെത്തിയ മകന് വൃക്കരോഗം ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതെ ഒരു കുടുംബം

ആലപ്പുഴ•ക്യാന്‍സര്‍ ബാധിച്ച മാതാവിന്റെ ചികിത്സാര്‍ത്ഥമാണ് വിദേശത്തെ ജോലി ഉപേക്ഷിച്ച് റാഹിത്ത് നാട്ടിലെത്തിയത്. വിധി മറിച്ചായിരുന്നു. വൃക്കരോഗത്തിന്റെ രൂപത്തിലാണ് ദുരന്തം വീണ്ടും റാഹിത്തിനെ തേടിയെത്തിയത്. ചികിത്സയ്ക്കായി കിടപ്പാടം വരെ പണയപ്പെടുത്തിയ ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ സ്വദേശി റാഹിഷിദും മാതാവ് റാഫിയത്തും ഇന്ന് ഭക്ഷണം പോലും കഴിക്കാന്‍ പണമില്ലാതെ വിഷമിക്കുകയാണ്.

മാതാവിന്‍റെ ​ചികിത്സയ്ക്കായാണ് റാഹിഷ് ജോലിയെല്ലാം ഉപേക്ഷിച്ച് നാട്ടിലെത്തിയത്. ഉണ്ടായിരുന്ന ഏഴ് സെന്റ് ഭൂമിയും വീടും പണയപ്പെടുത്തി ചികില്‍സിച്ചു. ഇതിനിടയിലാണ് ഈ മുപ്പത്തിരണ്ടുകാരനെ വൃക്കരോഗം പിടികൂടുന്നത്. മാസം എട്ട് കഴിഞ്ഞു. എട്ട് മാസത്തിനിടെ 110 ഡയാലിസിസുകളാണ് ചെയ്യേണ്ടി വന്നത്.

ഭാര്യയും രണ്ടരവയസുള്ള പെൺകുഞ്ഞും ഉമ്മയും അടങ്ങുന്നതാണ് റാഹിഷിന്റെ കുടുംബം. മകന്‍കൂടി രോഗിയായതോടെ ഈ ഉമ്മയുടെ പ്രതീക്ഷകളെല്ലാം .ഈ കുടുംബത്തെ സഹായിക്കാന്‍ കൃഷ്ണപുരം പഞ്ചായത്ത് ഭരണസമിതി ഒരു ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. സുമനസുകളെ പ്രതീക്ഷിച്ചുകൊണ്ട്.

റാഹിഷ് കുടുംബസഹായസമിതി

Bank Of India

Account No: 854210110005308

IFSC : BKID0008542

റാഹിഷിന്‍റെ ഫോൺ നമ്പർ: 9747061654, 8086850594

 

shortlink

Related Articles

Post Your Comments

Related Articles


Back to top button