മാപ്പിളപ്പാട്ട് അറബി മലയാളത്തിലെ സാഹിത്യമാണ്. ജനകീയവും സംഗീതാത്മകവുമാണ് അതിൻറെ പ്രത്യേകതകൾ. മാപ്പിള എന്ന വിശേഷണപദം ഈ സംഗീതശാഖയുടെ സാമുദായികസ്വഭാവം സൂചിപ്പിക്കുന്നു.സംഗീതത്തിനു മുൻതൂക്കമുള്ളത്കൊണ്ട് തന്നെ ഗാനമാധുരിക്ക് പ്രാധാന്യം കല്പിക്കുന്നു. മാപ്പിളപ്പാട്ടുകളിൽ അധികവും വാമൊഴിയായിട്ടു പ്രചരിച്ചവയാണ് . അതുവരെ കണ്ടിട്ടുള്ള ശൈലിയിൽ നിന്ന് വളരെ വ്യത്യസ്തമായാണ് മാപ്പിളപ്പാട്ടുകൾ രൂപം കൊണ്ടിരിക്കുന്നത് .സാധാരണകാരുടെ ഭാഷയിൽ വരികൾ എഴുതി പ്രശസ്തമായവയാണ് മാപ്പിള പാട്ടുകൾ.കല്യാണത്തിന് പാടുന്നതും പ്രണയ ഗാനങ്ങളും ദൈവത്തെ സ്തുതിക്കുന്നതുമൊക്കെയായി മാപ്പിള പാട്ടുകൾ പലവിധം ഉണ്ട്.അതിമനോഹരമായ ഒരു കോൽക്കളി പാട്ട് ആസ്വദിക്കാം.
Post Your Comments