KeralaLatest NewsNews

14 ദിവസത്തിനുള്ളിൽ യു.എ.ഇ. വിസയ്ക്കുള്ള ക്ലീറൻസ് സർട്ടിഫിക്കറ്റ് നൽകും

കേരള പോലീസ് 14 ദിവസത്തിനുള്ളിൽ യു.എ.ഇ. വിസയ്ക്കുള്ള ക്ലീറൻസ് നൽകും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ എല്ലാ ജില്ലാ പോലീസ് മേധാവികൾക്ക് നേരിട്ട് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു. നല്ല പെരുമാറ്റ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കി യു.എ.ഇയുടെ പുതിയ ഭരണം ഫെബ്രുവരി 1 ന് പ്രാബല്യത്തിൽ വന്നതിനു പിന്നാലെയാണ് ഈ നടപടി.

read also: യുഎഇയില്‍ തൊഴില്‍ വിസയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണം : കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ജില്ലാ പൊലീസ് മേധാവികൾക്കളുടെ പക്കൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങാൻ സാധിക്കും. സത്യവാങ്മൂലം, ആപ്ളിക്കേഷൻ എന്നിവ പരിശോധിച്ച് പ്രത്യേക ബ്രാഞ്ച് പോലീസിന്റെ സഹായത്തോടെയാണ് നടപടിയെടുക്കുക. ജില്ലാ പൊലീസ് മേധാവികളും സ്പെഷ്യൽ ബ്രാഞ്ച് പോലീസും സംസ്ഥാനത്തെ ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ നിന്ന് സഹായം തേടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button