Latest NewsNewsInternational

ഐ ലവ് യു മമ്മീ…..മരണക്കിടക്കയില്‍ നിന്നും ഇതാണ് ആ നാലുവയസുകാരന്റെ അവസാനമൊഴി

ഒന്നു കണ്ണു നനയാതെ ആര്‍ക്കും നാല് വയസുകാരന്‍ നൊലാന്റെയും അവന്റെ അമ്മ റുത്തിന്റെയും കഥ വായിക്കുവാന്‍ കഴിയില്ല. കഥയല്ല ആരെയും കരയിക്കുന്ന ജീവിതം. നോലന് മൂന്ന് വയസുള്ളപ്പോളായിരുന്നു റുത്തും ഭര്‍ത്താവ് ജോനാഥന്‍ സ്‌കള്ളിയും ആ സത്യം തിരിച്ചറിഞ്ഞത്. തങ്ങളുടെ ജീവനായ കുഞ്ഞിന് കാന്‍സറാണെന്ന്.

ജലദോഷത്തോടെയാണ് ആ ഭീകര രോഗം നൊലാന്റെ ഉള്ളില്‍ കടന്നുകൂടിയത്. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ നൊലാനെ പിന്നെ ആശുപത്രി വാസത്തിന്റെ കാലമായിരുന്നു. മരുന്നുകള്‍ മാറി മാറി നല്‍കിയിട്ടും യാതൊരു ഫലവുമില്ലാതായി. രണ്ട് മാസത്തിന് ശേഷം കുഞ്ഞിന് ട്യൂമറാണെന്നും ശ്വാസ നാളികയില്‍ തടസമുണ്ടാക്കുന്ന അപൂര്‍വവും മാരകവുമായ കാന്‍സര്‍ ആണെന്നും ഡോക്ടര്‍ കണ്ടെത്തി.

Image may contain: one or more people

എന്നാല്‍ ഇനി ചികിത്സകൊണ്ട് കാര്യമില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. രോഗത്തിന്റെ തീവ്രത മാതാപിതാക്കള്‍ മനസിലാക്കി. എപ്പോഴും നോലന് അമ്മ അടുത്ത് വേണം. അമ്മയെ ഒരിടത്തേക്കും വിടാന്‍ അവന്‍ അനുവദിച്ചില്ല. ഒരുപക്ഷേ താന്‍ ഇനി അധിക കാലം ഉണ്ടാകില്ല എന്ന് അവനും തോന്നിക്കാണും.

ചികിത്സ കൂടുംതോറും കുഞ്ഞിന്റെ നില വഷളായികൊണ്ടിരുന്നു. രക്ഷപെടാനുള്ള സാധ്യത നൂറില്‍ വെറും 20-40 ശതമാനമായിരുന്നു. കുഞ്ഞിന്റെ ദിനങ്ങള്‍ അടുത്തെന്നു ആ അമ്മയ്ക്കു ബോധ്യമായി. പിന്നെ ആ ദിനങ്ങളെ നേരിടാന്‍ മാനസികമായി ഒരുങ്ങി.

Nolan told his mother Ruth that he was fighting cancer for her.

ഒടുവില്‍ അന്ത്യദിനം വന്നെത്തി

അപ്രതീക്ഷിതമല്ലെങ്കിലും ആ ദിനം വന്നെത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അമ്മ റുത്ത് ആ ദിനം വിവരിച്ചത്.

ഞാന്‍ അവന്റെ സമീപം ഇരുന്നു. അവന്റെ മുഖത്തേക്കു നോക്കി ഞാന്‍ സംസാരിച്ചു.

നിനക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടോ ?

നൊലാന്‍: കുഴപ്പമില്ല…….(ഏറെ ബുദ്ധിമുട്ടി വാക്കുകള്‍ പുറത്തേക്കു വന്നു)

നീ വല്ലാതെ വേദന അനുഭവിക്കുന്നു, അല്ലേ ?

നൊലാന്‍: യാ…(താഴേക്ക് നോക്കുന്നു)

ഇത് കാന്‍സറാണ്. നിനക്ക് കൂടുതല്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല

നൊലാന്‍: ആരു പറഞ്ഞു ? മമ്മിയ്ക്കു വേണ്ടി ഞാനത് ചെയ്യും(മുഖത്തു സന്തോഷം പ്രതിഫലിച്ചു) എനിക്കതിനു സാധിക്കും

നിന്റെ മമ്മിയുടെ ജോലി എന്താണ് ?

നൊലാന്‍: എന്നെ നന്നായി നോക്കുക

ഇനി എനിക്കതിനു സാധിക്കുമെന്നു തോന്നുന്നില്ല. നിന്നെ ഞാന്‍ സ്വര്‍ഗത്തില്‍ വച്ച് നന്നായി നോക്കിക്കോളാം

നൊലാന്‍: സ്വര്‍ഗത്തില്‍ ഞാന്‍ മമ്മിയ്ക്കായി കാത്തിരിക്കും. അതു അവരെ ഞാന്‍ അവിടെ കളിച്ചു നടക്കും. മമ്മി വരില്ലേ ?

തീര്‍ച്ചയായും. നിനക്ക് മമ്മിയെ പെട്ടെന്ന് വിട്ടു പോകാന്‍ സാധിക്കുമോ ?

തുടര്‍ന്നുള്ള ദിനങ്ങളില്‍ നൊലാന്‍ മിക്കവാറും ഉറക്കത്തിലായിരുന്നു. ആശുപത്രി വിട്ട് ഒരു ദിവസമെങ്കിലും സ്വന്തം വീട്ടില്‍ ഒരുമിച്ച് താമസിക്കാമെന്നു അമ്മയും അച്ഛനും തീരുമാനിച്ചു. വീട്ടിലേക്കു തിരിക്കാനുള്ള ഒരുക്കത്തിനിടെ നൊലാന്‍ അമ്മയുെട കൈ പിടിച്ച് പറഞ്ഞു, ആശുപത്രിയില്‍ തന്നെ നില്‍ക്കാം.

സമയം രാത്രി 9 മണി. ഞങ്ങള്‍ രണ്ടു പേരും യൂട്യൂബ് വിഡിയോ കാണുകയായിരുന്നു. എനിക്ക് കുളിക്കണമെന്നു തോന്നി. ഒരു ബന്ധുവിനെ കുഞ്ഞിനടുത്ത് ഇരുത്തിയ ശേഷം കുളിമുറിയിലേക്ക് പോയി. ഉടന്‍ വരാമെന്നു മകനു ഉറപ്പ് നല്‍കി. പിന്നെയാണ് ആ അത്ഭുതം സംഭവിച്ചത്.

പെട്ടെന്ന് ഞാന്‍ കുളിമുറിയില്‍നിന്നും ഓടിയിറങ്ങി. കിടക്കയിലേക്ക് ചാടിക്കയറി നൊലാനൊപ്പം കിടന്നു. കരങ്ങള്‍ അവന്റെ മുഖത്തോടു ചേര്‍ത്തു വച്ചു. അവന്‍ ഒരു ശ്വാസമെടുത്തു. കണ്ണുകള്‍ പതുക്കെ തുറന്നു. പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു- ഐ ലവ് യു മമ്മി. ഈ വാക്കുകളോടെ റോളിന്‍ നൊലാന്‍ സ്‌കള്ളി ലോകത്തോടു വിട പറഞ്ഞു. ഞാന്‍ അവന്റെ കാതുകളില്‍ പതുക്കെ പാടി…യു ആര്‍ മൈ സണ്‍ഷൈന്‍……

shortlink

Related Articles

Post Your Comments

Related Articles


Back to top button