കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളുളള മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. അങ്കമാലി കോടതിയാണ് കേസില്‍ വിധി പറയുന്നത്. വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാനുളള 760 രേഖകളും പട്ടികയും സത്യവാങ് മൂലവും പൊലീസ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
Also Read: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസ് പുതിയ വഴിത്തിരിവിലേക്ക്
അതേസമയം എല്ലാ പ്രതികളോടും ഇന്ന് കോടതിക്ക് മുന്നില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ കേസിന്റെ വിചാരണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി, എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. പോലീസ് സംഭവത്തിന്റെ സുപ്രധാനമായ രേഖകള്‍ ഒഴികെ ബാക്കിയുളളവ പ്രതികള്‍ക്ക് കൈമാറിയിട്ടുണ്ട്. രേഖകള്‍ പരിശോധിക്കാന്‍ പ്രതികള്‍ക്ക് ഇന്ന് വരെ സമയവും അനുവദിച്ചിരുന്നു.
Post Your Comments