ചെന്നൈ: ക്ഷേത്രത്തിലെ ദേവീപ്രതിഷ്ഠയില്‍ പൂജാരി ദേവിയെ സാരിക്കു പകരം ചുരിദാര്‍ അണിയിച്ചു. മയിലാടു തുറയില്‍ ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള മയൂരനാഥ സ്വാമി ക്ഷേത്രത്തിലാണ് ദേവീപ്രതിഷ്ഠയില്‍ പൂജാരിമാര്‍ ചുരിദാര്‍ അണിയിച്ച് വിവാദം സൃഷ്ടിച്ചത്. പ്രതിഷേധം വ്യാപകമായതോടെ രാജിനെയും മുഖ്യപൂജാരിയായ പിതാവിനെയും ക്ഷേത്ര ഭാരവാഹികള്‍ പുറത്താക്കി.
പൊതുവേ ചന്ദനക്കാപ്പിനായി ദേവീപ്രതിഷ്ഠയെ സാരിയുടുപ്പിച്ച് അലങ്കരിക്കുകയാണ് ആചാരം. സഹപൂജാരിയും മുഖ്യപൂജാരിയുടെ മകനുമായ രാജ് ആണ് ഇത്തവണ സാരി മാറ്റി ദേവിയെ ചുരിദാര്‍ അണിയിച്ചത്. ചുരിദാര്‍ ഉടുത്ത ദേവിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ദേവിയെ ചുരിദാര്‍ ധരിപ്പിച്ച രാജ് തന്നെയാണ് ചിത്രമെടുത്ത് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത് എന്നാണ് സൂചന. ആചാരങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് പൂജാരിമാരെ ക്ഷേത്രത്തില്‍നിന്നു പുറത്താക്കി.
അതേസമയം ആരുടെയും പ്രേരണ കൊണ്ടല്ല, ഒരു മാറ്റത്തിനു വേണ്ടിയാണ് ദേവിയെ ചുരിദാര്‍ ഉടുപ്പിച്ചത് എന്നാണ് രാജ് നല്‍കുന്ന വിശദീകരണം. ക്ഷേത്ര ആചാരങ്ങളെ മുറിവേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വിശ്വാസികളോുടു മാപ്പു ചോദിക്കുന്നതായും രാജ് പറഞ്ഞു.
Post Your Comments