അഞ്ചല്‍•കഥകളി ആചാര്യന്‍ പത്മഭൂഷന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ അന്തരിച്ചു. കൊല്ലം അഞ്ചല്‍ അഗസ്ത്യക്കോട് ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മൃതദേഹം ഇപ്പോള്‍ അഞ്ചല്‍ പാറക്കാട്ട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തിരുവനന്തപുരം ജില്ലയിലെ മടവൂരില്‍ കാരോട്ടു പുത്തൻവീട്ടിൽ രാമക്കുറുപ്പിന്റെയും കല്യാണി അമ്മയുടെയും മകനായി 1929 ലാണ് ഇദ്ദേഹം ജനിച്ചത്. 1967 മുതൽ 1977 വരെ പത്തുവർഷക്കാലം കലാമണ്ഡലത്തിലെ തെക്കൻ കളരിയിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1978 തിരുവന്തപുരം ജില്ലയിലെ പകൽക്കുറിയിൽ തെക്കൻ കളരിയ്ക്കായി ഒരു കഥകളികേന്ദ്രം എം കെ കെ നായരുടെ പ്രത്യേക താല്പര്യത്തിൽ ആരംഭിച്ചു. ‘കലാഭാരതി കഥകളി വിദ്യാലയം’ എന്ന പ്രസ്തുത കഥകളികേന്ദ്രത്തിന്റെ പ്രഥമപ്രിൻസിപ്പാൾ മടവൂർ വാസുദേവൻ നായരായിരുന്നു. “ആവശ്യം വന്നാൽ ചേങ്ങിലയോ കൈമണിയോ എടുത്ത് അരങ്ങു നിയന്ത്രിക്കാൻ കഴിവുള്ള ആൾ” എന്ന് കെ പി എസ് മേനോൻ വിലയിരുത്തിയ മടവൂർ കർണ്ണാടകസംഗീതത്തിലും അവഗാഹമുള്ള പ്രതിഭയാണ്. ഓൾ ഇന്ത്യാ റേഡിയോയിൽ കഥകളിപ്പദങ്ങൾ പാടിയിട്ടുണ്ട്.
കൊല്ലം കാവനാട് കേളീമന്ദിരത്തിലാണ് ഇപ്പോൾ താമസിച്ചിരുന്നത് കഥകളി നടൻ എന്നതിനൊപ്പം തന്നെ കഥകളി സംഗീതത്തിലും മടവൂർ തന്റെ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്.. കലാമണ്ഡലത്തിലെ കഥകളി അദ്ധ്യാപകനായിരുന്നു.
രംഭാപ്രവേശം, രാവണൻ, തോരണയുദ്ധം, കല്യാണസൗഗന്ധികം എന്നിവയിലെ ഹനുമാൻ, തെക്കൻ രാജസൂയത്തിലെ ജരാസന്ധൻ (കത്തി), ഉത്തരാസ്വയംവരത്തിലെ ദുര്യോധനൻ, ദുര്യോധനവധത്തിലെ ദുര്യോധനൻ, കുചേലവൃത്തത്തിലെ കുചേലൻ എന്നീ വേഷങ്ങൾ പ്രസിദ്ധങ്ങളാണ്. ആദ്യ കാലത്ത് സ്ത്രീവേഷങ്ങളിൽ പ്രസിദ്ധനായിരുന്നു. രൗദ്രവും ശംഗാരവും ഒരു പോലെ സമ്മേളിക്കുന്ന അഭിനയ പ്രധാനമായ തെക്കൻ കളരിസമ്പ്രദായ ചിട്ടകൾ പിൻതുടര്‍ന്നിരുന്ന അദ്ദേഹം താടിവേഷങ്ങൾ ഒഴികെ മറ്റെല്ലാ വിഭാഗം കഥകളിവേഷങ്ങളിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്. പുരാണബോധം, മനോധർമ്മവിലാസം, പാത്രബോധം, അരങ്ങിലെ സൗന്ദര്യസങ്കൽപ്പനം എന്നിവ മടവൂരിന്റെ വേഷങ്ങളെ മികച്ചതാക്കിയിരുനു.
Post Your Comments