Latest NewsKeralaNews

ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ കിടന്നതെന്തിന്?

ഹൈദരാബാദ്•15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജയിലില്‍ കിടക്കുക എന്ന തന്റെ ആശയവും ആഗ്രഹവും കേരളത്തിലെ ജയിലധികാരികളുമായി ഡോ.ബോബോ ചെമ്മണ്ണൂര്‍ പങ്കുവച്ചിരുന്നുവെങ്കിലും കുറ്റം ചെയ്യുന്നവര്‍ക്ക് മാത്രമേ ജയില്‍വാസം സാധ്യമാകൂ എന്നാണ് അദ്ദേഹത്തോട് ജയിലധികാരികള്‍ അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ തെലങ്കാനയില്‍ ഹൈദരാബാദിനടുത്തുള്ള സംഗറെഡ്ഡി ജില്ലാ ജയിലില്‍ ടൂറിസം പദ്ധതി മുന്നോട്ട് കൊണ്ട് വന്ന അവസരത്തില്‍ ഡോ.ബോബി ചെമ്മണ്ണൂര്‍ 500 രൂപ അടച്ചുകൊണ്ട് ജയില്‍വാസം അനുഷ്ടിച്ചു. സഹതടവുകാര്‍ക്കൊപ്പം ജയിലിലെ ഭക്ഷണം കഴിക്കുകയും ജോലി ചെയ്യുകയും ചെയ്തുകൊണ്ടാണ് ഡോ.ബോബി ചെമ്മണ്ണൂര്‍ ജയിലിലെ ഒരു ദിവസം പൂര്‍ത്തിയാക്കിയത്.

 

shortlink

Post Your Comments


Back to top button