മാവേലിക്കര: ദുബായില്‍ നിന്നും അപകടത്തില്‍ പരുക്കേറ്റ സുഹൃത്തിനെ നാട്ടിലെത്തിക്കാൻ കൂടെയെത്തിയ യുവാവിന്റെ വർക്ക് പെർമിറ്റും ലൈസൻസും കവർന്നു. ഇതറിഞ്ഞ യുവാവ് കുഴഞ്ഞു വീണു മരിച്ചു.തഴക്കര വഴുവാടി മേലേടത്തു പുത്തന്‍വീട്ടില്‍ ടി.ജി.മത്തായി-മേരി ദമ്ബതികളുടെ മകന് സജിമത്തായി(43)യാണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
തഴക്കര എം.എസ് സെമിനാരി സ്കൂള്‍ പരിസരത്ത് സ്കൂട്ടര്‍ നിര്‍ത്തിയ ശേഷം പള്ളിയില്‍ പോയി മടങ്ങി വന്നപ്പോള്‍ സ്കൂട്ടറിന്റെ ബോക്സ് തുറന്നു കിടക്കുന്നതാണ് സജി കണ്ടത്. ദുബായിലെ വര്‍ക്ക് പെര്‍മിറ്റ്, ഡ്രൈവിങ് ലൈസന്‍സ്, എ.ടി.എം കാര്‍ഡ്, പണം എന്നിവ ഉള്‍പ്പെടെ നഷ്ടപ്പെട്ടതായി കണ്ടെത്തി. പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തവെയാണ് സജി കുഴഞ്ഞുവീണത്.
പോലീസ് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ മടങ്ങാനിരിക്കവെയായിരുന്നു ദുരന്തം. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍. ഭാര്യ: ലിറ്റി. മക്കള്‍: ഏഥാന്‍.എം.സജി, ഇവാന്.എം.സജി.
Post Your Comments