പാലക്കുന്ന് : ശ്രീഹരിയുടെ മോചനത്തിനായുള്ള പ്രാര്‍ത്ഥനയിലാണ് ഒരു ഗ്രാമം മുഴുവന്‍. നാടിന് മുഴുവന്‍ അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു ഈ യുവാവ്.രണ്ട് മലയാളികള്‍ ഉള്‍പ്പടെ 20 ജീവനക്കാരുമായി പോയ എണ്ണകപ്പല്‍ നൈജീരിയന്‍ കടല്‍ കൊള്ളക്കാര്‍ ആണ് റാഞ്ചിയെടുത്തത്.നൈജീരിയന്‍ തീരക്കടലില്‍ കടല്‍കൊള്ളക്കാര്‍ റാഞ്ചിയെന്ന് കരുതുന്ന കപ്പലിലെ ജീവനക്കാരനായ ശ്രീഹരി എല്ലാവര്‍ക്കും പ്രിയപ്പെട്ട ഉണ്ണിയാണ്. ഉദുമ സ്വദേശി ഉണ്ണി വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോൾ അറിയിച്ചതാണ് ഇക്കാര്യം.
പനാമയിലെ ആംഗ്ലോ ഈസ്റ്റേൺ ഷിപ്പിംഗ് മാനേജ്മന്റിന് കീഴിലുള്ള എം.ടി മറീന എക്സപ്രസ് എന്ന എണ്ണ കപ്പലാണ് റാഞ്ചിയത്. ഷിപ്പിങ് കമ്പനിയുടെ സാങ്കേതിക വിഭാഗത്തിന് കഴിഞ്ഞ ദിവസമാണ് കപ്പലുമായുള്ള ബന്ധം നഷ്ടമായത്. നാലുവർഷമായി കപ്പൽ ജീവനക്കാരനാണ് ഉണ്ണി.ഉദുമ പെരിലവളപ്പിലെ അശോകന്റെയും ഗീതയുടെയും മൂത്ത മകനാണ് 25കാരനായ ശ്രീഹരി എന്ന ഉണ്ണി.. രണ്ടാമന്‍ പത്താംക്ളാസുകാരനായ ശ്രീകാന്ത്.
ചെറിയൊരു ഗ്യാസ് ഏജന്‍സി നടത്തുകയാണ് അശോകന്‍. മുന്‍പ് ഐസ് വിറ്റ് ജീവിതവൃത്തി നടത്തിയ അശോകന്റെ കഷ്ടപ്പാട് അറിഞ്ഞാണ് ശ്രീഹരി വളര്‍ന്നത്. നൂറുനാവാണ് ഈ ചെറുപ്പക്കാരനെക്കുറിച്ച് പറയാന്‍ നാട്ടുകാര്‍ക്ക്. ലീവിന് വന്നാല്‍ തനി നാട്ടുമ്പുറത്തുകാരന്‍. ഉദയമംഗലം ക്ഷേത്രത്തിന് ചുറ്റുമുള്ള സുഹൃത്തുക്കളുമായി നടക്കുന്ന സാധാരണക്കാരന്‍. ശ്രീഹരിയുടെ മോചനത്തിനായുള്ള പ്രാര്‍ത്ഥനയിലാണ് ഒരു ഗ്രാമം മുഴുവന്‍.
Post Your Comments