Latest NewsNewsLife Style

ചുണ്ടിനെ സുന്ദരമാക്കാൻ ചില പൊടിക്കൈകൾ

പഞ്ചസാരയും 1 സ്പൂൺ തേനും കൊണ്ട് ചുണ്ട് സുന്ദരമാക്കാൻ സാധിക്കും. അതിനായി ആദ്യം ഈ ചേരുവകൾ രണ്ടും കൂടി യോജിപ്പിക്കണം. അതിനു ശേഷം ചൂണ്ടുവിരൽ കൊണ്ട് ഏതാനും മിനിറ്റ് ഇവ ചുണ്ടിൽ നന്നായി മസ്സാജ് ചെയ്യുക.തുടർന്ന് വെള്ളത്തിൽ കഴുകിക്കളഞ്ഞ ശേഷം പെട്രോളിയം ജെൽ പുരട്ടുക. നല്ല മൃദുവായ ചുണ്ട് ലഭിക്കാനായി ആഴ്ചയിൽ ഒരിക്കലെങ്കിലും ചെയ്യുക.

അതുപോലെ കോഫി തരികളും കറ്റാർവാഴ ജെലും നല്ലൊരു ഉപാധിയാണ്. അര സ്പൂൺ കോഫി തരികളും 1 സ്പൂൺ കറ്റാർ വാഴ ജെലും എടുക്കുക. എല്ലാ ചേരുവകളും നന്നായി യോജിപ്പിക്കുക . ചുണ്ടിൽ പുരട്ടി ഏതാനും മിനിറ്റ് നന്നായി ഉരസുക. വെള്ളത്തിൽ കഴുകിയ ശേഷം ലിപ് ബാം പുരട്ടുക. ഇത് ആഴ്ചയിൽ ചെയ്താൽ നല്ല ഫലം ലഭിക്കും.

read also: മഞ്ഞുകാലത്ത് ചുണ്ടുകളുടെ ഭംഗി നിലനിര്‍ത്താന്‍ ചില പൊടികൈകൾ

ബദാം പൊടിയും ബീറ്റ്റൂട്ട് ജ്യൂസും. 1 സ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് അര സ്പൂൺ ബദാം പൊടിഎടുക്കണം. തുടർന്ന് ഇവ എല്ലാം യോജിപ്പിക്കുക. ചുണ്ടിൽ പുരട്ടി ഏതാനും മിനിറ്റ് നന്നായി ഉരസുക. ചെറു ചൂടുവെള്ളത്തിൽ കഴുകുക. ലിപ് ബാം പുരട്ടുക. ആഴ്ചയിൽ ചെയ്താൽ മികച്ച ഫലം ലഭിക്കും.

shortlink

Post Your Comments


Back to top button